CinemaGeneralMollywoodNEWS

ലൊക്കേഷനില്‍ എന്‍റെ വൈദ്യസഹായം ലാലേട്ടന് ഗുണം ചെയ്തു: നടന്‍ റോണി ഡേവിഡ്

'കുരുക്ഷേത്ര'യുടെ ലൊക്കേഷനില്‍ വച്ച് ലാലേട്ടന് ഭയങ്കര പനിയും ക്ഷീണവും

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് റോണി ഡേവിഡ്‌. ഡോക്ടര്‍ കൂടിയ റോണി ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ഹെലനിലും, കെട്ട്യോളാണ് എന്റെ മാലാഖയിലും റോണിയുടെ സാന്നിധ്യമുണ്ടായിരുന്നു. സിനിമയില്‍ വന്ന ശേഷം ഏറ്റവും ഓര്‍ത്തിരിക്കുന്ന നിമിഷത്തെക്കുറിച്ച് ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ റോണി പങ്കുവയ്ക്കുകയാണ്. കുരുക്ഷേത്ര എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മോഹന്‍ലാലിനെ സുഖപ്പെടുത്തിയ അനുഭവമാണ് റോണി പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. ലൊക്കേഷനില്‍ വച്ച് കടുത്ത പനി ബാധിച്ചിരുന്ന മോഹന്‍ലാലിന് വൈദ്യസഹായം എത്തിച്ചത് താന്‍ ആയിരുന്നുവെന്നും താന്‍ നല്‍കിയ മരുന്ന് ആയിരുന്നു അദ്ദേഹത്തിന് പനിയില്‍ നിന്ന് ആശ്വാസം പകര്‍ന്നതെന്നും റോണി പറയുന്നു.

‘ ‘കുരുക്ഷേത്ര’യുടെ ലൊക്കേഷനില്‍ വച്ച് ലാലേട്ടന് ഭയങ്കര പനിയും ക്ഷീണവും, ഡോക്ടറെ കാണിക്കാനും പോവാന്‍ പറ്റാതെയായി. അങ്ങനെ ലാലേട്ടന്‍ താമസിക്കുന്ന സ്ഥലത്തേക്ക് എന്നെ വിളിപ്പിച്ചു. നേരെ പോയി പരിശോധിച്ചു. ലാലേട്ടന് മരുന്നും എഴുതി കൊടുത്തു. ആ മരുന്ന് കഴിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പനിയും ക്ഷീണവുമൊക്കെ മാറി.’

shortlink

Related Articles

Post Your Comments


Back to top button