CinemaGeneralMollywoodNEWS

ജോജു ചേട്ടന് എന്റെ അച്ഛനാകാനുള്ള പ്രായമൊന്നുമില്ല പക്ഷെ : രജിഷ വിജയന്‍ പറയുന്നു

ഫൈനല്‍സിലും  സുരാജ് ചേട്ടന്റെ മകളായിട്ടാണ്

മലയാളത്തിലെ പ്രമുഖ താരങ്ങളുടെ മകളായി അഭിനയിച്ചതിന്റെ അനുഭവം പറയുകയാണ് രജീഷ വിജയന്‍. ജൂണ്‍ എന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ് തന്റെ അച്ഛനായ അനുഭവമായിരുന്നു ഏറ്റവും മനോഹരമെന്നും അച്ഛനും മകളുമായി ബിയര്‍ അടിക്കുന്ന സീനൊക്കെ ഒറ്റ ടേക്കില്‍ ഒക്കെ ആയിരുന്നുവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ രജീഷ വിജയന്‍ വ്യക്തമാക്കുന്നു.ഇപ്പോഴത്തെ താരമൂല്യമുള്ള താരങ്ങളായ ജോജു ജോര്‍ജ്ജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും മകളായി അഭിനയിക്കാനായത് തന്നെ സംബന്ധിച്ച് ഭാഗ്യമായി കാണുന്നുവെന്ന് താരം പറയുന്നു.

രജിഷയുടെ വാക്കുകള്‍

‘ജൂണില്‍ ജോജു ചേട്ടന്റെ മകളായിരുന്നു. ഫൈനല്‍സിലും  സുരാജ് ചേട്ടന്റെ മകളായിട്ടാണ് അഭിനയിച്ചത്. ആദ്യ സിനിമയില്‍ മണിയന്‍പിള്ള രാജു ചേട്ടനാണ് എന്റെ അച്ഛനായി അഭിനയിച്ചത്. ഇതിനെ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം സിനിമ ഒരു ടീം വര്‍ക്കാണ്. വലിയ വലിയ ആര്‍ട്ടിസ്സ്റ്റുകളോടൊപ്പം അഭിനയിക്കുമ്പോള്‍ നമ്മള്‍ അറിയാതെ അഭിനയിച്ചു പോകും. ജൂണില്‍ ജോജു ചേട്ടന്റെ കൂടെ അഭിനയിച്ചത് മറക്കാന്‍ പറ്റില്ല. ജോജു ചേട്ടന് എന്റെ അച്ഛനാകാനുള്ള പ്രായമൊന്നുമില്ല. പക്ഷെ അദ്ദേഹവുമായി അഭിനയിക്കുമ്പോള്‍ അത് തോന്നുകയില്ല.  കോളേജ്  ഒക്കെയല്ലേ അടിച്ചു പൊളിച്ചോ എന്ന് പറഞ്ഞു മകള്‍ക്ക് ബിയര്‍ ഒഴിച്ച് കൊടുക്കുന്ന അപ്പന്‍ ആയിരുന്നു. ബിയര്‍ കുടിക്കുന്ന സീനൊക്കെ ഫസ്റ്റ് ടേക്കില്‍ ഒക്കെയായി.

shortlink

Related Articles

Post Your Comments


Back to top button