ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്പതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരങ്ങളുടെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ . ഇരുവരും ബിഗ് ബോസ്സിലെ വീട്ടില്‍ പ്രണയിച്ചു . കൂടെ ഉണ്ടായിരുന്ന മത്സരാത്ഥികളും ജനങ്ങളും പറഞ്ഞു ഇവര്‍ ഗെയിം ആണ് കളിക്കുന്നതെന്ന് , വെറും അഭിനയം ആണ് പ്രണയം എന്നൊക്കെ. ഒരുപാട് ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവന്ന താരങ്ങള്‍ ആയിരുന്നു ഇരുവരും. എന്നാല്‍ ഏല്ലാവരെയും ഞെട്ടിച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു.
രണ്ടുപേരുടെയും പ്രണയം ഒറിജിനല്‍ ആണെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇരുവരും ചേര്‍ന്ന് മോഹന്‍ലാലിനോട് പറയുകയായിരുന്നു ലാലേട്ടന്‍ ഇടപെട്ടു രണ്ടു വീട്ടുകാരെയും വിളിച്ച് കാര്യങ്ങള്‍ സമ്മതിപ്പിക്കണം എന്നും പറയുകയുണ്ടായി തുടര്‍ന്ന് ബിഗ് ബോസ് ഷോയില്‍ അവസാനം വരെ രണ്ടുപേരും പിടിച്ചുനിന്നു .ഫൈനല്‍ റൌണ്ട് വരെ പേര്‍ളി നിന്നിരുന്നു . ശ്രീനിഷ് തൊട്ടുമുന്‍പ് പുറത്തായി.കുറച്ചു നാളുകള്‍ക്കു ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു . ബിഗ് ബോസിന് ശേഷവും ഇരുതാരങ്ങളുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്.
പേര്‍ളി കല്യാണത്തിന് ശേഷം അടക്കവും ഒതുക്കവുമുള്ള കുട്ടിയായി വീട്ടില്‍ തന്നെ കൂടുകയായിരുന്നു . രണ്ടു സിനിമകളില്‍ അഭിനയിച്ചെങ്കിലും ചാനലിലെ അവതരണം കുറച്ചിരുന്നു. ഇപ്പോള്‍ ഇതാ മലയാളി പ്രേക്ഷരെ സന്തോഷിപ്പിച്ചു കൊണ്ട് ആ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു .പേര്‍ളി മാണി അമ്മയാവാന്‍ പോകുന്നു, ഇരു കുടുംബങ്ങളും ഒരുപാടു സന്തോഷത്തിലാണ്. ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് താരങ്ങളുടെ വിശേഷം.
Post Your Comments