മലയാള ചലച്ചിത്രമേഖലയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി എത്തി തമിഴകത്തിന്റെ സൂപ്പര്‍ നായികയായി മാറിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പേരിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന് ജോണ്‍ ഡിറ്റോ. രംഗത്ത് എത്തിയിരിക്കുകയാണ് .ഈ വിഷയത്തില്‍ സത്യന് അന്തിക്കാട് സത്യം മറച്ചുവെക്കുകയാണെന്നാണ് ടിറ്റോയുടെ ആരോപണം.
താരത്തിന് മനസിക്കരെ സിനിമയുടെ സമയത്ത് ഡയാന മറിയം എന്ന പേരിന് പകരം നയന്‍താരയെന്ന പേരിട്ടത് താനാണെന്നായിരുന്നു ജോണിന്റെ അവകാശവാദം. പിന്നീട് ജോണ്‍ ഡിറ്റോയുടെ വാക്കുളെ നിഷേധിച്ച് സംവിധായകന് സത്യന് അന്തിക്കാട് രംഗത്തെത്തി. എന്നാല്‍ തനിക്ക് അങ്ങനെയൊരാളെ അറിയില്ലെന്നായിരുന്നു സത്യന് പറഞ്ഞത്. ഇപ്പോഴിതാ സത്യന് അന്തിക്കാടിന് മറുപടിയുമായി ജോണ്‍ ഡിറ്റോ.രംഗത്ത് എത്തിയിരിക്കുകയാണ്.
പ്രിയപ്പെട്ട സത്യന് അന്തിക്കാട് സര് ..അങ്ങയുടെ സിനിമയുടെ സെറ്റില്‍ വന്നു, നയന്‍താരയ്ക്ക് ആ പേരുമിട്ട് സ്ലോ മോഷനില്‍ പോയയാളല്ല താന്‍ അങ്ങനെ ഒരവകാശവാദവും ഞാന്‍ ഉന്നയിച്ചിട്ടില്ല. ഒരു ക്രെഡിറ്റിനും ഞാന്‍ വന്നിട്ടുമില്ല.20 വര്‍ഷമായി മലയാള സിനിമയുടെ വഴിയില്‍ ഞാനുമുണ്ടായിരുന്നു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താനായിരുന്നു .. ഓര്‍മ്മപ്പെടുത്താനായിരുന്നു ആ കുറിപ്പ്.മറ്റൊന്ന് ആരാണ് ഈ ജോണ്‍ഡിറ്റോ എന്ന് സാര്‍ ചോദിച്ചിരുന്നു. അതിനാല്‍ എന്നെ പരിചയപ്പെടുത്താം. ഏറെക്കാലം പത്രപ്രവര്‍ത്തകനായിരുന്നു. 3 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.സിനിമാസംഘടനയായ മാക്ടയുടെ തുടക്കം മുതല്‍ അംഗമായിരുന്നു. ഇപ്പോഴും ആണ്.ഇങ്ങനെയൊരു വിവാദമുണ്ടാക്കി ചുളിവില്‍ ക്രെഡിറ്റ് നേടാന്‍ ശ്രമിക്കുന്നയാള്‍ എന്നൊരു ധ്വനി അങ്ങയുടെ മറുപടിയിലുണ്ട്. ഒരിക്കലും അത്തരം താണ തരം പ്രവര്‍ത്തികള്‍ ഞാന്‍ ചെയ്യില്ല..
കാലത്തിന്റെ തികവില്‍, അതൊക്കെ അന്വഷിക്കുന്ന ഒരു തലമുറ വരും. അന്ന് എന്നെപ്പോലെ ഇരുളിലാണ്ടു പോയവരുടെ വാക്കുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. അന്ന് സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ ‘കളെ കാലം അക്കരെ നിര്‍ത്തും സത്യന് സാര്‍ സത്യത്തെ മറച്ചുവയ്ക്കുന്നു. ആരോ ഒരാള്‍ നിര്‍ദ്ദേശിച്ചപേരാണ് നയന്‍താര എന്ന സത്യം, സാര്‍ മറയ്ക്കുന്നു. ആ ഒരാള്‍ ഞാനാണ് എന്നാണ് തെളിവു സഹിതം പറഞ്ഞത്.താരത്തിനെ ചെല്ലിയുള്ള വിവാദം കനക്കുകയാണ്.
Post Your Comments