CinemaLatest NewsMollywoodNEWS

എല്ലാ അനുഗ്രഹവും സന്തോഷവും എന്നും നിനക്കൊപ്പമുണ്ടാവട്ടെ സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി

 

മലയാളികളുടെ പ്രിയതാരമാണ് അഭിനയം കൊണ്ടും നൃത്തം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയതാരം ദിവ്യ ഉണ്ണി.മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായും സഹോദരിയായും തിളങ്ങി സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തങ്ങളുടെ വിശേഷം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാലതാരമായാണ് താരം തുടക്കം കുറിച്ചത്.

കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്ന താരം മകന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. എല്ലാ അനുഗ്രഹവും സന്തോഷവും എന്നും നിനക്കൊപ്പമുണ്ടാവട്ടെ, അര്‍ജുന്‍ എന്നാണ് ദിവ്യ ഉണ്ണി കുറിച്ചിട്ടുള്ളത്. അര്‍ജുന്റെ പതിനൊന്നാമത്തെ പിറന്നാളാണ്.അടുത്തിടെയായിരുന്നു മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിച്ചത്. മകള്‍ക്ക് ആശംസ നേര്‍ന്നും താരം എത്തിയിരുന്നു.

മൂന്നാമത്തെ കുഞ്ഞതിഥിക്കായി കാത്തിരിക്കുകയാണ് താരമിപ്പോള്‍. വളക്കാപ്പ് ചിത്രങ്ങളുമായി താരമെത്തിയതോടെയായിരുന്നു ഇതേക്കുറിച്ച് ആരാധകര്‍ അറിഞ്ഞത്. സുധീര്‍ ശേഖറില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് അരുണ്‍ കുമാറിനെ താരം ജീവിതപങ്കാളിയാക്കിയത്. താരത്തിന്റെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button