BollywoodCinemaLatest NewsNEWS

മത വികാരം വൃണപ്പെടുത്തിയെന്ന് ആരോപണം ബോളിവുഡ് നടി ഹൈക്കോടതിയെ സമീപിച്ചു

 

ബോളുവുഡില്‍ ഏറെ ആരാധകരുള്ള കൊമേഡിയന്‍ നടിയാണ് ഭാരതി സിംഗ് താരത്തിന്റെ പരിപാടിക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. എന്നാല്‍ പരിപാടിയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെ നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് നടി ഭാരതി സിംഗ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജനുവരി 27ന് കേസ് കേള്‍ക്കാനിരിക്കെയാണ് ഭാരതിസിംഗ് കോടതിയെ സമീപിച്ചത്. എഫ്ഐആറില്‍ മാറ്റം ആവശ്യപ്പെട്ടും പഞ്ചാബ് പൊലീസിന്റെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നുമാണ് നടിയുടെ ആവശ്യം.

ഈ പരിപാടിക്കെതിരെ മഹാരാഷ്ട്രയിലെ ബീഡിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഫരാ ഖാനും, രവീണ ടണ്ടനും നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അമൃത്സര്‍ സ്വദേശിയായ സോനു ജാഫര്‍ ആണ് പരാതി നല്‍കിയത്.ഇതിനെ തുടര്‍ന്നായിരുന്നു നടപടി . ഇതിനെ തുടര്‍ന്ന് ഭാരതി സിംഗ്, സംവിധായിക ഫറാ ഖാന്‍, നടി രവീണ ടാണ്ടന്‍, എന്നിവര്‍ക്കെതിരെ പഞ്ചാബ് പോലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ മാര്‍ച്ച് 25 വരെ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കരുതെന്ന് ജനുവരി 23 ന് പഞ്ചാബ് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. താരം ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.തുടര്‍നടപടിയില്‍ ഉടന്‍ തീരുമാനം ഉണ്ടാവും.

shortlink

Post Your Comments


Back to top button