ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ താരമാണ് ജസ്ല മാടശ്ശേരി. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തി. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണത്തിനു വിധേയയായ താരം സ്വന്തം ജീവിതത്തെയും നിലപാടുകളെയുംകുറിച്ച് സുനിത ദേവദാസ് നടത്തിയ അഭിമുഖത്തില്‍ പങ്കുവച്ചു.
മറ്റുള്ളവര്‍ പറയുന്നത് പോലെ താനൊരു കലാപകാരിയോ ഭീകരവാദിയോ അല്ല. പലപ്പോഴും താനല്ല ബഹളമുണ്ടാക്കുന്നതെന്നും ഒരു വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ മറ്റുള്ളവര്‍ അതൊരു ബഹളത്തിന്റെ പ്രതീതിയില്‍ അവതരിപ്പിക്കുകയാണെന്നും ജസ്ല പറഞ്ഞു. ഇസ്ലാം മതം ഉപേക്ഷിച്ച് വന്നയാള്‍ എന്നതിനേക്കാള്‍ മതം ഉപേക്ഷിച്ച് വന്നയാള്‍ എന്ന നിലയിലാണ് സ്വയം അടയാളപ്പെടാന്‍ ആഗ്രഹിക്കുന്നതെന്നും ജെസ്ല അഭിപ്രായപ്പെട്ടു.
‘ഇസ്ലാമിനോട് മാത്രമായിട്ടുള്ള ഒരു വെറുപ്പല്ല എനിക്ക്. ആദ്യം പഠിക്കണമെന്ന് തോന്നിയത് എന്റെ മതത്തെക്കുറിച്ചാണ്. അങ്ങനെയാണ് ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നത്. എനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത, യുക്തിരഹിതമായ കാര്യങ്ങളായിരുന്നു അതില്‍ കൂടുതലും. മറ്റ് മതങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ അതിനേക്കാള്‍ യുക്തിരഹിതമാണെന്ന് മനസിലായി. മതമെന്ന് പറയുന്നത് മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയെ തടഞ്ഞ്, പിന്നോട്ടു വലിക്കുന്ന സംഗതിയായാണ് തോന്നിയത്. സ്വച്ഛന്തമായ ജീവിതത്തിന് മതം ഒരു തടസ്സമാവരുത്. എല്ലാ മതങ്ങളും പുരുഷ കേന്ദ്രീകൃതമാണ്’, ജനാധിപത്യപരമായ തുല്യതയ്ക്കുവേണ്ടിയുള്ള സ്വതന്ത്രമായിട്ടുള്ള വാദമാണ് തന്നെ സംബന്ധിച്ച് ഫെമിനിസമെന്നും ജസ്ല പറഞ്ഞു.
Post Your Comments