
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസില്‍ പ്രതിപ്പട്ടികയിൽ പേര് ചേര്‍ക്കപ്പെട്ട നടന്‍ ദിലീപ് ഹൈക്കോടതിയിൽ. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയതിനെ തുടര്‍ന്ന് കേസിലെ മറ്റു പ്രതികൾക്കൊപ്പം തന്നെ വിചാരണ ചെയ്യാനുള്ള നീക്കം നിയമപരമല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്.
പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രത്യേക വിചാരണയാണ് വേണ്ടത്. ഇത് നടിയെ ആക്രമിച്ച കേസിനൊപ്പം പരിഗണിക്കാനുള്ള നീക്കം നിയമത്തിന്റെ ദുരുപയോഗമാണ്. ഈ കേസിൽ താൻ ഇരയാണ്. തന്നെ പ്രതിയാക്കി ഈ കേസ് പരിഗണിക്കരുത്. നിലവിലുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണയുമായി മുന്നോട്ടു പോകുന്നത് നിയമപരമല്ലെന്നും ദിലീപ് ഹർജിയിൽ പറയുന്നു. പൾസർ സുനി, വിഷ്ണു, സനൽ എന്നിവർ ദിലീപിനെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്.
നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിചേർക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാണിച്ചു കഴിഞ്ഞ മാസം വിചാരണക്കോടതിയെ ദിലീപ് സമീപിച്ചിരുന്നു. എന്നാൽ ദിലീപിനെതിരായി തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച ഹൈക്കോടതി ദിലീപിന്റെ ഹർജി തള്ളുകയായിരുന്നു
Post Your Comments