
ജനപ്രിയ പരമ്പര വാനമ്പാടി അവസാനിക്കാന്‍ പോകുന്നതായി യുറ്റൂബില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിലെ സത്യാവസ്ഥ തുറന്നു പറയുകയാണ് നടന്‍ സായ് കിരണ്‍.
വാനംപാടിയില്‍ മോഹന്‍ കുമാര്‍ എന്ന പാട്ടുകാരനായി എത്തുന്ന താരമാണ് സായ്. വാനമ്പാടി അവാസിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളെക്കുറിച്ച് താരത്തിന്റെ പ്രതികരണം ഇങ്ങനെ.. ”അയ്യോ, അത് രസമാണ്. ആരോ ഒരാള്‍ യൂട്യൂബില്‍ വന്ന് പറഞ്ഞു വാനമ്പാടി സീരിയല്‍ ഇതാ അവസാനിക്കാന്‍ പോകുന്നേ എന്ന്. അത് കാട്ടുതീ പോലെ എല്ലായിടത്തുമെത്തി. അല്ലാതെ സീരിയല്‍ അവസാനിക്കാറായത് ആരും ഒഫീഷ്യല്‍ ആയിട്ട് പറഞ്ഞതല്ല. വാനമ്പാടിയുടെ കഥ വച്ചു നോക്കുമ്പോള്‍ ഇനിയും കാലങ്ങളോളം ചെയ്യാനുള്ള കഥയുണ്ട്.
പെട്ടന്ന് കഴിയുമോ ഇല്ലയോ എന്നത് സംവിധായകനേയോ നിര്‍മ്മാതാവിനേയോ ആശ്രയിച്ചാണ്. ഇത് വെറുതെ ആരോ പറഞ്ഞതാണ്. കാര്യമാക്കി എടുക്കുന്നില്ല. അതൊരു വിധത്തില്‍ നമുക്ക് നല്ലതുമാണ് എന്ന് പറയാം.” സായ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
തെലുങ്ക് സീരിയല്‍ കുയിലമ്മയുടെ മലയാളം പതിപ്പാണ് വാനമ്പാടി.
Post Your Comments