BollywoodCinemaLatest NewsNEWS

വെറ്റിനറി ക്ലിനിക്കിലെ ജീവനക്കാരെ കയ്യേറ്റം ചെയ്ത നടിയും ബോളിവുഡ് നടന്‍ നസീറുദ്ദിന്‍ ഷായുടെ മകളുമായ ഹീബയ്‌ക്കെതിരെ പൊലീസ് കേസ്

ബോളിവുഡിലെ പ്രിയതാരമാണ് നസീറുദ്ദിന്‍ ഷാ ഒരുകാലത്ത് തിളങ്ങി നിന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത് പലപ്പോഴും തുറന്ന നിലപാടുകളുമായാണ് താരം എത്താറുള്ളത്. താരത്തിന്റെ മകള്‍വെറ്റിനറി ക്ലിനിക്കിലെ ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മകള്‍ ഹീബയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ വെറ്റിനറി ക്ലിനിക്കില്‍ ജനുവരി 16നായിരുന്നു സംഭവം. ക്ലിനിക്കിലെ രണ്ടു ജീവനക്കാരുടെ പരാതിയില്‍ മുംബൈയിലെ വേര്‍സോവ പൊലീസ് ആണ് കേസെടുത്തത്. ്.രണ്ട് വനിതാ ജീവനക്കാരെ മര്‍ദ്ദിക്കുന്ന ഹീബയുടെ ദൃശ്യങ്ങള്‍ ക്ലിനിക്കിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഇതിന് പിന്നാലെ ഹീബ ജീവനക്കാരെ അസഭ്യം പറയുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. അതോടെ പൂച്ചകളെയും എടുത്ത് പുറത്തേക് പോകാന്‍ ജീവനക്കാര്‍ ഹീബയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഫെലൈന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസയമം, ഹീബ കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ആയിരുന്നില്ല ആദ്യം പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നതെന്നും ക്ലിനിക്കിലെ ജീവനക്കാരായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, അറ്റഡറും വാച്ചുമാനും ചേര്‍ന്ന് തന്നെ തെറിവിളിക്കുകയായിരുന്നു. ഇതിന് പിന്നാലെ ക്ലിനിക്കിലെ വനിതാ ജീവനക്കാരില്‍ ഒരാള്‍ തന്നെ പിടിച്ച് തള്ളുകയും ഉടന്‍ അവിടെനിന്ന് പുറത്തുപോകാനും ആവശ്യപ്പെട്ടു. ക്ലിനിക്കിലേക്ക് വരുന്നവരോട് ഇത്തരത്തിലാണോ പെരുമാറേണ്ടെതെന്നും ഹീബ ചോദിച്ചു. ക്ലിനിക്കിലെ ജീവനക്കാരാണ് തന്നെ ആദ്യം മര്‍ദ്ദിച്ചതെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഹീബ കൂട്ടിച്ചേര്‍ത്തു. നസീറുദ്ദിന്‍ ഷായുടെയും ആദ്യ ഭാര്യ പര്‍വീന്‍ മുരാദിന്റെയും മകളാണ് ഹീബ

shortlink

Related Articles

Post Your Comments


Back to top button