
‘അപരന്‍’ എന്ന സിനിമയിലൂടെ പത്മരാജന്‍ മലയാളത്തിനു സമ്മാനിച്ച പ്രതിഭയാണ് ജയറാം. തുടക്കകാലത്ത് ഏറെ സ്ലിം ആയിരുന്നു ജയറാം ഒന്ന് വണ്ണിച്ച് കിട്ടാനായി ക്ഷേത്രത്തില്‍ നേര്‍ച്ച വരെ നേര്‍ന്നു. പത്മരാജന്റെ അപരന്‍ , മൂന്നാംപക്കം, ഇന്നലെ തുടങ്ങിയ സിനിമകളില്‍ ജയറാം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. നീളത്തിനൊത്ത വണ്ണം അപരനിലെ കഥാപാത്രത്തിന് ആവശ്യമാണെന്നായിരുന്നു പത്മരാജന്‍ ജയറാമിനോട് പറഞ്ഞത് ഓര്‍മ്മകളിലെ ആ മനോഹര അനുഭവം വര്‍ഷങ്ങള്‍ക്കിപ്പുറം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം പങ്കിടുന്നു.
ജയറാമിന്റെ വാക്കുകള്‍
‘ആദ്യ സിനിമയായ അപരനില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ 87 കിലോഗ്രാമായിരുന്നു ശരീരഭാരം. അന്ന് പത്മരാജന്‍ സാര്‍ പറഞ്ഞത് എന്റെ ഉയരത്തിനനുസരിച്ച് കുറച്ചു കൂടി വണ്ണം വെച്ചാലേ ഫ്രെയിമില്‍ നന്നാകൂ എന്നാണ്. ഷൂട്ടിംഗ് തുടങ്ങാന്‍ ഒരു മാസമുള്ളപ്പോ ഇത്തിരി വണ്ണം വെച്ച് കിട്ടണേയെന്നു പ്രാര്‍ത്ഥിച്ചു അമ്പലത്തില്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ട്. അന്ന് തടി വയ്ക്കാന്‍ വാരിവലിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് കുറച്ചുകൂടി വണ്ണം വെച്ചു. പിന്നെ എപ്പോഴും എന്റെ ബോഡി വെയിറ്റ് 90 -92 വരെ ആയി നില്‍ക്കുകയായിരുന്നു പതിവ്’.
Post Your Comments