മലയാളം ടെലിവിഷന്‍ രംഗത്ത് ചര്‍ച്ചയാകുകയാണ് ബിഗ് ബോസ് ഷോ. കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റന്‍സി ടാസ്കില് പങ്കെടുത്തപ്പോള്‍ കുറേപ്പേര് തന്നെ തെറ്റിദ്ധരിച്ചുവെന്ന് ഫുക്രു പറയുന്നു.
ക്യാപ്റ്റന്‍സി ടാസ്കില് ഫുക്രിവിന്റെ വിജയത്തിന് ശേഷം ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വീണയും ഫുക്രുവും പരസ്പരം പരാജയപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും ഇരുവരും രജിത്തിനെ തോല്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും മത്സരശേഷം സഹതാരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തനിക്കുള്ള വിഷമം ഫുക്രു എലീനയോട് പങ്കുവച്ചു
‘നമ്മളെ തെറ്റിദ്ധരിച്ചു എല്ലാരും, ഇന്നലെ ഗെയിം കളിച്ചപ്പൊ അങ്ങേരെ മാത്രം അറ്റാക്ക് ചെയ്തെന്ന്. മഞ്ജു ചേച്ചിയൊക്കെ എന്നോട് ചോദിച്ചു, എന്തുകൊണ്ടാ അയാളെ മാത്രം അറ്റാക്ക് ചെയ്തതെന്ന്. ഞാന്‍ രണ്ടുപേരെയും അറ്റാക്ക് ചെയ്തില്ല. ഇങ്ങോട്ട് വന്ന് കേറിയതാ. സംശയമുണ്ടേല്‍ വീഡിയോ എടുത്ത് നോക്കട്ടെ. എന്റെ കുഞ്ഞുവിരല് (രജിത്) ചവുട്ടി പൊളിച്ചപ്പൊഴാ എനിക്ക് ദേഷ്യം കയറിയത്. ഞാന്‍ ദേഷ്യം തീര്‍ക്കാന്‍ പോയതാ. അല്ലാതെ അങ്ങേരുടെ ബാഗ് തട്ടിത്തെറിപ്പിക്കാന്‍ പോയതല്ല’, ഫുക്രു എലീനയോട് പറഞ്ഞു.
എന്നാല്‍ താന്‍ ആയിരുന്നെങ്കിലും ആദ്യ ലക്ഷ്യം രജിത്തിനെ തോല്‍പ്പിക്കുക എന്നതായിരിക്കുമെന്നും പക്ഷേ ഫുക്രു അത് ചെയ്തപ്പോള്‍ കുറച്ച് കടുത്തുപോയെന്നും എലീന പ്രതികരിച്ചു. ‘ഞാനാണ് നിന്നോട് തിരിഞ്ഞോടാന്‍ പറഞ്ഞത്. അപ്പോഴേക്ക് പുള്ളിക്കാരന് (രജിത്) നടുക്കായി. അവിടെ ഞാനായിരുന്നെങ്കിലും ആദ്യം നോക്കുക ഡോക്ടറെ ഔട്ടാക്കാന്‍ ആയിരിക്കും. ആ ഒരു വാശിപ്പുറത്ത് ചെയ്തത് കുറച്ച് ഹാര്‍ഡ് ആയിപ്പോയി.’ എലീന പറഞ്ഞു ഫുക്രുവിന്റെ ഗെയിം അനീതി ആയിപ്പോയെന്ന് രഘുവും അഭിപ്രായപ്പെട്ടു
Post Your Comments