
ഹാസ്യരംഗങ്ങള്‍ മാത്രമല്ല ക്യാരക്ടര്‍ റോളും മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ നടിയാണ് കല്‍പ്പന. മലയാള സിനിമയിലെ ‘ലേഡി ജഗതി’ എന്ന വിശേഷണം സ്വന്തമാക്കിയ കല്‍പ്പന ബാലതാരമായാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. അരവിന്ദന്റെ പോക്കുവെയിലില്‍ നായികയായി എത്തുകയും പിന്നീട് സഹനായികയായി തിളങ്ങുകയും ചെയ്ത കല്പനയെ സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നടിമാരായ കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ കല്പ്പനയുടെ സഹോദരിമാരാണ്. ഉര്‍വശിയുടെ ഛായയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ കല്പനയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ഒരേ പോലെയുള്ള രണ്ടുപേര്‍ വേണ്ട എന്നായിരുന്നു സംവിധായകന്റെ തീരുമാനം.
കല്‍പ്പനയെ അത് വേദനിപ്പിച്ചു. എല്ലാത്തിനേയും ഒരേപോലെ പ്രസവിച്ചാല്‍ ഇങ്ങനേയം സംഭവിക്കും എന്നാണ് ഇതിന് അമ്മയോട് കല്പന പറഞ്ഞ മറുപടി. സങ്കടത്തെ പോലും തമാശയോടെ സ്വീകരിക്കാന്‍ കല്പനയ്ക്ക് കഴിഞ്ഞിരുന്നു.
Post Your Comments