ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത് താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി താരങ്ങളും പങ്കുവെയ്ക്കാറുണ്ട്. രണ്‍വീറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ’83’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചെന്നൈയിലേക്ക് വന്ന രണ്‍വീറിന് തിരിച്ചു വരുമ്പോള്‍ വാങ്ങിക്കാനുള്ള സാധനങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നെ നല്‍കിയിരിക്കുകയാണ് ഭാര്യ ദീപികാ പദുക്കോണ്‍.
ചെന്നൈയില്‍നിന്ന് വരുമ്പോള്‍ ശ്രീകൃഷ്ണയില്നിന്ന് ഒരു കിലോ മൈസൂര്‍ പാക്കും ഹോട് ചിപ്പ്സില്നിന്ന് രണ്ടര കിലോ സ്പൈസി ഉരുളകിഴങ്ങ് ചിപ്സും വാങ്ങിക്കണം. അല്ലാതെ ഇങ്ങോട്ടേക്ക് മടങ്ങി വരേണ്ടാ’ എന്നാണ് ദീപിക രണ്‍വീറിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ’83’ ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച രണ്‍വീറിന്റെ ചിത്രത്തിന് താഴെയാണ് ദീപിക ഇത്തരത്തിലൊരു നിര്‍ദേശം കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ദീപികയുടെ ഈ കമന്റിന് ലൈക്കടിച്ചിരിക്കുന്നത്. ‘ടിപ്പിക്കല്‍ സൗത്ത് ഇന്ത്യന്‍ ഭാര്യ തന്നെ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതവും 1983 ലെ ലോകകപ്പ് വിജയവും പ്രമേയമാക്കി ഒരുക്കുന്ന സ്പോര്‍ട്സ് ചിത്രമാണ് ’83’. ചിത്രത്തില്‍ ഇതിനായി ആണ് രണ്‍വീര്‍ എത്തിയത് താര ജോഡികളുടെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments