GeneralMollywoodNEWS

ഹൈബി ഈഡന്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കുന്നു: പൊളിറ്റിക്സ് പറഞ്ഞു ആസിഫ് അലി

രാഷ്ട്രീയത്തില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്

സിനിമാ താരങ്ങള്‍ക്കൊക്കെ അവരുടെതായ വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളുണ്ട്, ചിലര്‍ കക്ഷി രാഷ്ട്രീയത്തില്‍ നിലകൊള്ളുമ്പോള്‍ പക്ഷം ചേരാതെ അവരവരുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകള്‍ വ്യക്തമാക്കുന്ന സിനിമാ താരങ്ങളും നിരവധിയാണ്. മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലി തന്റെ രാഷ്ട്രീയ കാഴ്ചപാടിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. തനിക്ക് കക്ഷി രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയക്കാരില്‍ അടുത്ത സുഹൃത്ത് ഹൈബി ഈഡന്‍ ആണെന്നും ആസിഫ് അലി പങ്കുവയ്ക്കുന്നു.

ആസിഫ് അലിയുടെ വാക്കുകള്‍

‘ഞാന്‍ രാഷ്ട്രീയത്തില്‍ വരാതിരിക്കാന്‍ വേണ്ടിയാണ് വാപ്പ എന്നെ എഴാം ക്ലാസില്‍ ബോര്‍ഡിങ്ങില്‍ ചേര്‍ത്തത്. അപ്പോള്‍ വാപ്പ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. വാപ്പ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ട്. തൊടുപുഴ സിപിഎം ലോക്കല്‍ സെക്രട്ടറിയാണ്. എനിക്കങ്ങനെ കൃത്യമായ രാഷ്ട്രീയമൊന്നുമില്ല. രാഷ്ട്രീയത്തില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. ഹൈബി ഈഡന്‍ അടുത്ത സുഹൃത്താണ്. ഹൈബി ചെയ്യുന്ന നല്ല കാര്യങ്ങളോടെല്ലാം താത്പര്യമുണ്ട്. ഹൈബിയോടൊപ്പം എന്ത് കാര്യത്തിനും സഹകരിക്കാന്‍ ഒരവസരം കിട്ടിയാല്‍ ഇറങ്ങാറുണ്ട്‌’. കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button