പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് നടന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്ന് സംവിധായകന് ആഷിഖ് അബു. ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയെന്ന് ആഷിഖ് അബു പ്രതികരിച്ചു.
എറണാകുളം ഇടപ്പള്ളിയിലാണ് ആഷിഖ് അബു മനുഷ്യ മഹാശൃംഖലയുടെ കണ്ണിയായത്. സമരത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നു. സമരത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ആഷിഖ് പറഞ്ഞു.
ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയ കാസര്‍കോട് നിന്ന് ആരംഭിച്ച ശൃംഖല തിരുവനന്തപുരം കളിയിക്കാവിളയില്‍ അവസാനിച്ചു.
Post Your Comments