GeneralLatest NewsMollywoodNEWSVideosWOODs

താര ശോഭയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി

രവധി നല്ല കഥാപാത്രങ്ങളെ തന്റെ ശബ്ദ സൗകുമാര്യംകൊണ്ട് അനശ്വരമാക്കിത്തീർത്ത ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഇന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വെച്ചാണ് ഭാഗ്യലക്ഷ്മിയുടെ മകൻ സച്ചിന്റെ വിവാഹം നടന്നത്. അഞ്ജനയാണ് വധു. ചടങ്ങിൽ പങ്കെടുക്കാൻ സിനിമാ മേഖലയിൽ നിന്നും സാംസ്കാരിക രംഗത്ത് നിന്നും നിരവധി പ്രമുഖരാണ് എത്തിയത്.

പുതുവർഷം നിരവധി താരപുത്രന്മാരുടെ വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പഴയ നടി കാർത്തികയുടെ മകന്റെയും നടൻ മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.

ഇപ്പോഴിതാ ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകനും വിവാഹിതനായി. നിരവധി നല്ല കഥാപാത്രങ്ങളെ തന്റെ ശബ്ദ സൗകുമാര്യംകൊണ്ട് അനശ്വരമാക്കിത്തീർത്ത ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഇന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വെച്ചാണ് ഭാഗ്യലക്ഷ്മിയുടെ മകൻ സച്ചിന്റെ വിവാഹം നടന്നത്. അഞ്ജനയാണ് വധു. ചടങ്ങിൽ പങ്കെടുക്കാൻ സിനിമാ മേഖലയിൽ നിന്നും സാംസ്കാരിക രംഗത്ത് നിന്നും നിരവധി പ്രമുഖരാണ് എത്തിയത്.


താരസമ്പന്നമായിരുന്നു ചടങ്ങ്.കെപിഎസി ലളിത, വിധുബാല, പാര്‍വതി, ജലജ, നദിയ മൊയ്തു, കാർത്തിക, ഷാജി കൈലാസ് ഭാര്യ ആനി, നടി മേനക, ഭര്‍ത്താവ് സുരേഷ് കുമാർ, നന്ദു, മനോജ് കെ ജയൻ, മണിയൻപിള്ള രാജു, സംവിധായകരായ സിബി മലയിൽ, കമൽ എന്നിവരടക്കം വലിയ താരനിരയാണ് ചടങ്ങിനെത്തിയത്. കവി വി മധുസൂദനൻനായരും ജോർജ് ഓണക്കൂറും ചടങ്ങിനെത്തി.മലയാള സിനിമാരംഗത്ത് വര്‍ഷങ്ങളോളമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഭാഗ്യലക്ഷ്മി നാനൂറിലേറെ സിനിമകളിൽ ഒട്ടേറെ നടിമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button