CinemaLatest NewsMollywoodNEWS

സുരേഷ് ഗോപിയുടെ ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ’ എന്ന മാസ് ഡയലോഗിന് പുതിയ ഒരു വേര്‍ഷന്‍ ഒരുക്കി മകന്‍ ഗോകുല്‍ സുരേഷ്.

 

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അഭിനയ മികവ് കാഴ്ചവെച്ച പ്രിയതാരമാണ് സുരേഷ് ഗോപി . താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുക. താരത്തിന്റെ മാസ് ഡയലോഗുകള്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. സിനിമാ ലോകത്തും രാഷ്ട്രിയ ലോകത്തും അദ്ദേഹം പറിഞ്ഞ ഒരോ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.താരത്തിന്റെ പാത പിന്‍തുടര്‍ന്നാണ് ഗോകുല്‍ സുരേഷും സിനിമാലോകത്ത് എത്തിയത്. എന്നാല്‍ അച്ഛന്റെ മാസ് ഡയലോഗിന് മകന്‍ നല്‍കിയ പുതിയ വേര്‍ഷന്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ, സുരേഷ് ഗോപിയുടെ ഡയലോഗ് അല്‍പ്പം മാറ്റിപ്പിടിച്ച് എത്തിയ മകന്‍ ഗോകുലിന്റെ വൈറലായി വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശ്ശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപി പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച ഡയലോഗ് ഏറെ പ്രശസ്തമായിരുന്നു.
‘ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ക്ക് പുതിയ ഒരു വേര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്.

ഒരു കോളേജ് പരിപാടിക്കെത്തിയപ്പോള്‍ ഇതേ വാചകത്തിന് ഒരു ട്വിസ്റ്റ് നല്‍കി അവതരിപ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. അച്ഛന്റെ ഡയലോഗ് പറയാന്‍ ആവശ്യപ്പെടുന്നത് ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ അതേ പോലെ അവതരിപ്പിക്കാത്ത തന്റേതായ ശൈലിയില്‍ മാറ്റിപ്രയോഗിക്കുകയാണ് ഗോകുല്‍ ചെയ്തത് .താര പുത്രന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button