CinemaKollywoodLatest NewsNEWS

താര കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തി സന്തോഷം പങ്കുവെച്ച് സ്‌നേഹയും പ്രസന്നയും

 

മലയാളത്തിലും തമിഴിലും നിറഞ്ഞു നിന്ന ആരാധകരുടെ പ്രിയതാരമാണ് സ്‌നേഹ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി എത്തിയ താരം മലയാളത്തിന് ഏറെ പ്രിയങ്കരിയായി. തമിഴില്‍ നായകനായി തിളങ്ങിയ താരമാണ് പ്രസന്ന. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്‌നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത സ്‌നേഹ പിന്നീട് അഭിനയത്തിലേക്ക് ശക്തമായി തിരിച്ചു വരുകയും ചെയ്തു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്‌നേഹ. പൃഥ്വിരാജ് ചിത്രം ‘ബ്രദേഴ്‌സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്‌നേഹ വീണ്ടും അമ്മയായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പ്രസന്ന. ട്വിറ്ററിലൂടെയാണ് സ്‌നേഹ ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയ സന്തോഷവാര്‍ത്ത പ്രസന്ന ആരാധകരെ അറിയിച്ചത്. ഒരു മകന്‍ കൂടി ഇരുവര്‍ക്കും ഉണ്ട്. അഞ്ചു വയസുകാരനായ വിഹാന്‍. താര കുടുംബത്തിന്റെ വിശേഷം ആഘോഷമാക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button