മോഹൻലാലിന്റെ ആക്ഷൻ ചിത്രമെന്ന നിലയിൽ ഈ വർഷമാദ്യം പ്രദർശനത്തിനെത്തിയ ബിഗ് ബ്രദർ സിദ്ധിഖ് എന്ന സംവിധായകന്റെ മലയാളത്തിലെ ആദ്യത്തെ കംപ്ലീറ്റ് ആക്ഷൻ മൂവിയായിരുന്നു.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബിഗ് ബ്രദര്‍ ആക്ഷന് പ്രാധാന്യം നല്‍കികൊണ്ട് ചെയ്ത ചിത്രമാണ്. വലിയ ക്യാന്‍വാസില്‍ കഥ പറഞ്ഞ ഈ വര്‍ഷത്തെ മോഹന്‍ലാലിനെ ആദ്യ സിനിമ എന്ന നിലയിലാണ് പ്രദര്‍ശനത്തിനെത്തിയത്. സംവിധാനത്തിന് പുറമേ ബിഗ് ബ്രദറിന്റെ നിർമ്മാണ രംഗത്തും നിറഞ്ഞു നിന്ന സിദ്ധിഖ് സിനിമയുടെ നിർമ്മാണ പങ്കാളിയായതിന്റെ സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ബിഗ് ബ്രദറിന് മുന്‍പും സിദ്ധിഖ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
സിദ്ധിഖിന്റെ വാക്കുകള്‍
സിനിമയുടെ പ്രൊഡക്ഷനിലേക്ക് വന്നത് പണം മോഹിച്ചല്ല. മറ്റൊരു നിർമ്മാതാവിന് കിട്ടേണ്ട പൈസ നമുക്ക് വാരിക്കൂട്ടാം എന്ന ചിന്തയല്ല. മറിച്ച് നമ്മുടെ സ്വാതന്ത്രിയത്തിൽ നിന്ന് നമ്മുടെ മനസ്സിലുള്ള സിനിമ പറയാന്‍ കഴിയും മറ്റ് ഇടപെടലുകൾ നമുക്ക് ഒഴിവാക്കാം അങ്ങനെയൊക്കെയുള്ള ചിന്തയാണ് എന്നെ സിനിമയുടെ പ്രൊഡക്ഷനിലേക്ക് നയിച്ചത്. ഒരു പ്രമുഖ ഒൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സിദ്ധിഖ് വ്യക്തമാക്കുന്നു.
Post Your Comments