GeneralLatest NewsMovie Reviews

മാസ് മാത്രമല്ല കഴുത്തറപ്പന്‍ പലിശക്കാരന്‍ ബോസ്!!

നടനാകാൻ ആഗ്രഹിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠനെ മുതൽ കുമ്പളങ്ങിയിലെ ഷമ്മിയെ വരെ തന്റെ സംഭാഷണങ്ങളിൽ ഉൾക്കൊള്ളിക്കുന്നു

മമ്മൂട്ടിയുടെ ഒരു മാസ് ചിത്രം എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് ഷൈലോക്ക്. എന്നാല്‍ മാസ് മാത്രമല്ല ഈ കഴുത്തറപ്പന്‍ പലിശക്കാരന്‍ ബോസ്. പഞ്ച് ഡയലോഗുകള്‍, ആരാധകരെ ഇളക്കിമറിക്കുന്ന, തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍ പുത്തന്‍ ഗറ്റപ്പില്‍ എത്തുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മികച്ച പ്രകടനം കോമഡിയും സെന്റിമെന്റ്സും ത്രില്ലും ഒത്തു ചേര്‍ന്ന അത്യുഗ്രൻ സിനിമയാണ് ഷൈലോക്ക് എന്ന് പറയാം.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. കുട്ടിക്കാലത്തേ നടനാകാന്‍ കൊതിച്ച ബോസിന് സിനിമ എപ്പോഴും ഹരമാണ്. കടംകൊടുത്ത പണം തിരിച്ചുചോദിക്കാന്‍ ബോസ് എത്തുന്നതും അവര്‍ തമ്മില്‍ നടക്കുന്ന ഉരസലുകളുമെല്ലാമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ചിത്രത്തില്‍ ബോസും വാലുമായി മമ്മൂട്ടിയുടെ പ്രകടനം ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. കേരളത്തിലെ സിനിമാനിർമാതാക്കൾക്ക് പണം കടം കൊടുക്കുന്ന ഷൈലോക്കായി ബോസ് നിറഞ്ഞാടുമ്പോൾ ഫ്ലാഷ്ബാക്ക് സീനുകളിൽ ‘വാൽ’ ആയി എത്തുന്നു.

സ്പൂഫ് ഡയലോഗുകള്‍ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. നടനാകാൻ ആഗ്രഹിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠനെ മുതൽ കുമ്പളങ്ങിയിലെ ഷമ്മിയെ വരെ തന്റെ സംഭാഷണങ്ങളിൽ ഉൾക്കൊള്ളിക്കുന്നു. കയ്യടികളോടെയാണ് ആരാധകര്‍ ഈ ഡയലോഗുകള്‍ ഏറ്റെടുക്കുന്നത്.

ആക്ഷനും നര്‍മ്മസംഭാഷണങ്ങളും ഐറ്റം ഡാന്‍സുമെല്ലാമായി ആദ്യപകുതിയില്‍ എനർജറ്റിക്കായി മമ്മൂട്ടി സ്ക്രീനിൽ നിറഞ്ഞാടുമ്പോള്‍ അഭിനയസാധ്യത ഒരുപാടുള്ള കഥാപാത്രത്തെ രാജ്കിരണും മികച്ചതാക്കി. സിദ്ദിഖും കലാഭവന്‍ ഷാജോണുമാണ് ഷൈലോക്കിലെ പ്രധാന വില്ലന്‍മാര്‍. ബോസിന്റെ ഡ്രൈവര്‍ ഗണപതിയായി ഹരീഷ് കണാരനും കടം  വാങ്ങിയ പണം  തിരിച്ചുകൊടുക്കാനാകാതെ ബോസിന്റെ മാനേജറായി മാറിയ നിര്‍മ്മാതാവ് ബാലകൃഷ്ണ പണിക്കാരുടെ വേഷത്തില്‍ ബൈജു സന്തോഷും ചിത്രത്തിലുണ്ട്.

ദ് മണി ലെന്‍ഡര്‍ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുകയാണ്‌.

shortlink

Related Articles

Post Your Comments


Back to top button