മലയാൡകള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കെമിസ്ട്രി എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം ശില്പബാല .വളരെ വേഗത്തില്‍ ആളുകളുടെ ഇടയില്‍ സ്വാധീനം ചെല്ലുത്താന്‍ താരത്തിന് കഴിഞ്ഞു. വിവാഹശേഷം സിനിമയില്‍ നിന്നും മാറിനിന്ന താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
2016 ആഗസ്റ്റിലായിരുന്നു ശില്പയും കാസര്‍കോഡ് സ്വദേശിയുമായ ഡോ വിഷ്ണു ഗോപാലും തമ്മിലുള്ള വിവാഹം നടന്നത്. ഇതിന് പിന്നാലെ അധികം വൈകാതെ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞു യാമികയും കടന്നുവന്നു ഇപ്പോള്‍ രണ്ടുവയസ്സുകാരിയായ യാമിയുടെ വീഡിയോ ശില്പ പങ്കുവച്ചിരിക്കയാണ്.
അവതാരകയായും നടിയായുമെല്ലാം തിളങ്ങിനിന്ന സമയത്തായിരുന്നു ശില്പയുടെ വിവാഹം. എങ്കിലും അമ്മയായതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ശില്പ മകളുടെ വിശേഷങ്ങളെല്ലാം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രണ്ട് വയസ്സ് കഴിഞ്ഞു യാമികയ്ക്ക്. കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് ശില്‍പ്പ എത്താറുണ്ട്. ഇപ്പോള്‍ കുഞ്ഞ് യാമിക ജോണി ജോണി എസ് പപ്പ രസകരമായി പാടുന്ന ഒരു വീഡിയോ ശില്പ പങ്കുവച്ചിരിക്കയാണ്. ഭാവിയില്‍ കാണാനായി റെക്കോര്‍ഡ് ചെയ്ത് വയ്ക്കുന്നുവെന്നും ഇനിയും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കി എന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുന്നെന്നും ശില്പ കുറിക്കുന്നുണ്ട്. യാമിയുടെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ശില്പ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും വൈറലായിരുന്നു.താരത്തിന്റെയും കുഞ്ഞു യാമികയുടെയും വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments