CinemaLatest NewsMollywoodNEWS

അവന്‍ കൂട്ടുകാരെ കൂട്ടികൊണ്ടു വന്നു.’നിങ്ങളിന്ന് ഇവിടുന്ന് പോകില്ലാന്ന് ഭീഷണിയായി ;രമേഷ് പിഷാരടി.

 

മലയാളി പ്രക്ഷകരുടെ ഹൃദയത്തില്‍ വളരെ വേഗത്തില്‍ ഇടം നേടിയ കേമഡി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരനായ നടനും അവതാരകനുമാണ് രമേഷ് പിഷാരടി. താരത്തിന്റേതായ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം കോളേജിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട രസകരമായ അനുഭവം പങ്കുവെച്ചിരികയാണ് .

സുഹൃത്ത് ജോജിക്കൊപ്പം ഒരു കോളേജില്‍ പരിപാടിക്ക് പോയതിന്റെ അനുഭവങ്ങളാണ് ഒരു അഭിമുഖത്തിനിടെ പങ്കുവച്ചിരിക്കുന്നത്. ‘ഒരു കോളേജില്‍ പരിപാടിയ്ക്ക് പോയപ്പോള്‍ തനിക്കൊപ്പം സുഹൃത്ത് ജോജിയുമുണ്ട്. ഞങ്ങളിരിക്കുമ്പോള്‍ ഒരുപയ്യന്‍ ഓടി വന്നിട്ട് പറഞ്ഞു, ചേട്ടാ ആ ഡൈലാമോ എന്ന പാട്ട് രണ്ടാമത് പാടണം. പാടത്തില്ലാന്ന് ഞാന്‍ പറഞ്ഞു. നീ ഓടി വന്നിട്ട് പാടണം എന്നു പറഞ്ഞാല്‍ എങ്ങനെ പാടാന്‍ പറ്റും എന്നു ഞാന്‍ ചോദിച്ചു.അവന്‍ ഉടനെ അവന്റെ കൂട്ടുകാരെ കൂട്ടികൊണ്ടു വന്നു.’

‘നിങ്ങളിന്ന് ഇവിടുന്ന് പോകില്ലാന്ന് ഭീഷണിയും. താന്‍ പറഞ്ഞു. അതെങ്ങനെ ശരിയാകും അഞ്ചു മണി കഴിഞ്ഞാല്‍ നിങ്ങള്‍ പിള്ളേരെയടക്കം ഇവിടുന്ന് പറഞ്ഞു വിടും. പാളി തുടങ്ങി അപ്പോള്‍ അവന്മാര്‍ക്ക് മനസിലായി. മോനെ ഞാന്‍ ഇട്ടിരിക്കുന്ന ഷര്‍ട്ട് ലീനന്‍, മീറ്ററിന് ഇത്ര രൂപയാണ്. നീ ഇട്ടിരിക്കുന്നത് യൂണിഫോമും. സ്വന്തമായി ഒരു ഷര്‍ട്ടിടാനുള്ള അവകാശം നിഷേധിക്കപ്പെട്ടവാനാണി നീ എന്നൊക്കെ പറഞ്ഞപ്പോള്‍ അവന്‍ അങ്ങ് അബരന്നു. ഞാന്‍ പറഞ്ഞു വരുന്നത്. വര്‍ത്തമാനം മര്യാദയ്‌ക്കൊക്കെ പറയണ്ടേ. പ്രായത്തില്‍ അവനേക്കാള്‍ മൂത്തതല്ലേ’ എന്നാണ് പിഷാരടി പറഞ്ഞത്. താരത്തിന്റെ തമാശ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button