മലയാളത്തിന്റെ പ്രിയതാരമാണ് ഒരുകാലത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മലയാള സിനിമയില്‍ നായകനായും സഹോദരനായും തിളങ്ങിയ റഹ്മാന്‍. ഏറെകാലം സിനിമയില്‍ നിന്നും അകന്നിരുന്നു പിന്നീട് ശക്തമായി സിനിമയില്‍ എത്തിയ അദ്ദേഹത്തിന് അത്ര മികച്ച രീതിയില്‍ ഉയരാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് തമിഴില്‍ വില്ലന്‍ വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി. ഏറെ കാലത്തിന് ശേഷം താരം പങ്കുവെച്ച വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഹാസിനി ആദ്യമായി അഭിനയിച്ച മലയാളം ചിത്രം എന്ന പ്രത്യേകയും ഇതിനുണ്ട്.ഈ ചിത്രത്തിലെ തന്റെ ആദ്യ ഡയലോഗ് ഓര്‍ക്കുകയാണ് റഹ്മാന്‍. ആ രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് കൂടി പങ്കുവച്ചുകൊണ്ടാണ് റഹ്മാന്റെ പോസ്റ്റ് നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്.
അക്കാലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ‘കൂടെവിടെ’. ഊട്ടിയിലെ ഒരു ബോര്‍ഡിങ് സ്‌കൂളിലെ അധ്യാപികയായ ആലീസ് എന്ന കഥാപാത്രമായി സുഹാസിനി എത്തി. സേവ്യര്‍ പുത്തൂരാന്‍ എന്ന പാര്‍ലമെന്റ് അംഗത്തിന്റെ അച്ചടക്കമില്ലാത്ത മകനായ രവി പുത്തൂരായാണ് റഹ്മാന്‍ എത്തിയത്.പിന്നീടും നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും റഹ്മാനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ‘കാണാമറയത്ത്’, ‘തമ്മില്‍ തമ്മില്‍’, ‘ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍’, ‘പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്’, ‘കരിയിലക്കാറ്റു പോലെ’, ‘രാജമാണിക്യം’, ‘ബ്ലാക്ക്’ എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലത് മാത്രംതാരത്തിന്റെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments