![](/movie/wp-content/uploads/2020/01/83318769_2081331735345699_5565051466877501440_o.jpg)
പ്രേക്ഷകരുടെ ഇഷ്ട്ട ജോഡികളാണ് ലോലിതനും മണ്ഡോദരിയും. ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് ഇരുവരും. കുടുംബത്തിലെ ഓരോ വിശേഷങ്ങളും ഓൺലൈൻ ആരാധകരുമായി പങ്കുവയ്ക്കുന്ന താരങ്ങൾ ഇക്കുറി മുകാംബികയ്ക്ക് പോയ ചിത്രങ്ങളാണ് പങ്കുവെച്ചത്.
മൂകാംബികയുടെ ദര്ശനത്തിനെത്തിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരുടെയും സ്നേഹവും സന്തോഷവും എന്നും ഇതേപോലെ ഉണ്ടാകട്ടെ എന്ന് ആരാധകർ ആശംസിച്ചു. മൂകാംബികയുടെ അനുഗ്രഹത്തിനായി ഇരുവർക്കും ഒപ്പം ശ്രീകുമാറിന്റെ അമ്മയും ഉണ്ടായിരുന്നു.
ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികളാണ് ഇരുവരും. നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.ലളിതമായ വിവാഹ ചടങ്ങിലൂടെ ഡിസംബർ 11 നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
Post Your Comments