![](/movie/wp-content/uploads/2020/01/pjimage-57.jpg)
വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ജയസൂര്യയുടെ വിവാഹ വാർഷികമാണ് ഇന്ന്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഭാര്യ സരിതയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചിരിക്കുകയാണ്. ആശംസകൾ നേർന്ന് കൊണ്ട് ഈഫൽ ടവറിനു മുന്നിൽ വെച്ച് സരിതയുടെ നെറ്റിയിൽ താരം ചുംബിക്കുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ക്രിസ്മസ് ന്യൂയെർ ആഘോഷം ഇരുവരും കുടുംബത്തോടൊപ്പം യൂറോപ്പിലെ സ്വിസർലാൻഡിലാണ് ചെലവഴിച്ചത്. ഈ യാത്രക്കിടെ ഈഫൽ ടവറിനു മുന്നിൽ വെച്ച് പകര്‍ത്തിയ ഒരു ചിത്രമാണ് വിവാഹ വാര്‍ഷിക ആശംസകൾ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ചിരിക്കുന്നത്. യാത്രയിലെ നിരവധി ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
അന്വേഷണം എന്ന സിനിമയാണ് ജയസൂര്യയുടേതായി തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. ജനുവരി മുപ്പത്തിയൊന്നിനാണ് ചിത്രം തീയേറ്ററുകളിലേക്കെത്തുന്നത്.അറിയപ്പെടുന്ന ഡിസൈനർ കൂടിയാണ് സരിത ജയസൂര്യ.
Post Your Comments