ഡേറ്റിംഗ് റിയാലിറ്റി ഷോയിലെ താരത്തിന്റെ തുടയിൽ കണ്ട ‘സ്റ്റിക്കർ’ ഗർഭനിരോധന ഉപാധിയാണോ എന്ന ചർച്ചയാണ് ഇപ്പോൾ ഇൻറർനെറ്റിൽ ചൂടുപിടിക്കുന്നത്.
‘ലവ് ഐലൻഡ്’ എന്ന ഇംഗ്ലീഷ് ഡേറ്റിംഗ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളിൽ ഒരാളാണ് ചർച്ചക്ക് കാരണമാകുന്നത്.
ഷോയിലെ ന്യൂ കാസിൽ സ്വദേശിയായ റെബേക്ക എന്ന 21കാരി മോഡലാണ് ഇപ്പോൾ ഓൺലൈൻ പാപ്പരാസികളുടെ ഇര. 2019ലെ മിസ് ഇംഗ്ലണ്ട് പട്ടം നേടിയ റബേക്കയെ
ഗ്രീക്ക് ദേവതയെ പോലെ വേഷം ധരിച്ചെത്തിയവൾ എന്നായിരുന്നു ‘ലവ് ഐലൻഡ്’ താമസക്കാരിയായി എത്തിയപ്പോൾ ഏവരും വിശേഷിപ്പിച്ചത്. ഇപ്പോൾ പുറത്തു കാണാവുന്ന രീതിയിൽ റെബേക്ക തന്റെ തുടയിൽ പതിപ്പിച്ച പാച്ചാണ് ചർച്ചയാവുന്നത്.
അതിനൂതന രീതിയിലെ ‘കോൺട്രാസെപ്റ്റീവ് പാച്ച്’ എന്ന് വിളിക്കുന്ന ഈ വസ്തു തൊലിയിൽ ചേർത്തു പിടിപ്പിച്ചാൽ ഗർഭനിരോധനത്തിൽ 90 ശതമാനവും വിജയം ആവുമെന്നാണ് പറയപ്പെടുന്നത്. ഗുളികപോലെ ഉള്ളിൽ കഴിക്കേണ്ടി വരാത്തതിനാൽ പലരും ഇത് പിന്തുടരുന്നുണ്ട്.
ഈ ‘സ്റ്റിക്കറിന്റെ’ പേരിൽ പലരും റെബേക്കയെ കളിയാക്കിയപ്പോഴും, ചിലരെങ്കിലും തന്റെ ആരോഗ്യം നോക്കുന്നതിൽ റെബേക്ക കാട്ടിയ ശ്രദ്ധയെ അഭിനന്ദിച്ചു
ഡേറ്റിംഗ് റിയാലിറ്റി ഷോയിൽ എത്തി പങ്കാളികളെകണ്ടെത്തുന്നതിലാണ് പരിപാടിയുടെ വിജയം. ഹോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു റിയാലിറ്റി ഷോകൂടിയാണിത്.
Post Your Comments