CinemaGeneralLatest NewsMollywoodNEWS

എനിക്ക് ലാലേട്ടനോട് കഥ പറയാന്‍ ഇന്ന് വരെ അവസരം ലഭിച്ചിട്ടില്ല: പരാതി പറഞ്ഞു മിഥുന്‍ മാനുവല്‍ തോമസ്‌

ചാക്കോച്ചന്‍റെ അടുത്ത് പോയാല്‍പ്പോലും എനിക്ക് പെട്ടെന്ന് ഡേറ്റ് കിട്ടണമെന്നില്ല

‘അഞ്ചാം പാതിര’ എന്ന മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ മിഥുന്‍ മാനുവല്‍ തോമസ്‌ അടയാളപ്പെടുമ്പോള്‍ എല്ലാ താരങ്ങളുടെയും ഡേറ്റ് കിട്ടുന്ന സംവിധായകനായി താന്‍ മാറിക്കഴിഞ്ഞുവെന്ന വാദത്തെ തീര്‍ത്തും നിഷേധിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്‌. കാരണം മോഹന്‍ലാല്‍ എന്ന നടനോട് ഒരു കഥ പറയാന്‍ ആഗ്രഹിച്ചിട്ടു ഇത് വരെ അങ്ങനെയൊരു അവസരം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ തുറന്നു പറച്ചില്‍.

‘എല്ലാ താരങ്ങളുടെയും ഡേറ്റ് ഈസിയായി ലഭിക്കുന്ന സംവിധായകനൊന്നുമല്ല ഞാന്‍. കാരണം എനിക്ക് ലാലേട്ടനോട് ഒരു കഥ പറയാന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് ഇന്ന് വരെ അതിനു അവസരം കിട്ടിയിട്ടില്ല. സിനിമയില്‍ എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്താണ്. ‘ആന്‍മരിയ’ എന്ന സിനിമയിലെ ഗസ്റ്റ് വേഷം ചെയ്തു കൊണ്ട് എന്നെ ഏറ്റവും കഷ്ടകാല സമയത്ത് സഹായിച്ച ഒരു മനുഷ്യനാണ് ദുല്‍ഖര്‍. അവന്റെ അടുത്ത് പോയിട്ട് പെട്ടെന്ന് ഒരു സിനിമയ്ക്ക് ഡേറ്റ് തരണമെന്ന് പറയാന്‍ പോലും എനിക്ക് സാധിക്കില്ല. കാരണം അവന്‍ അത്ര തിരക്കിലാണ്. ചാക്കോച്ചന്റെ അടുത്ത് പോയാല്‍പ്പോലും എനിക്ക് പെട്ടെന്ന് ഡേറ്റ് കിട്ടണമെന്നില്ല. അവരുടെയൊക്കെ നെക്സ്റ്റ് പ്രോജ്കറ്റിനെക്കുറിച്ച് എനിക്കറിയാം. ഇതൊക്കെ നമ്മുടെ അടുത്ത സുഹൃത്തുക്കളുടെ സിനിമ കൂടിയാണ്. നമുക്ക് അവരെ നിര്‍ബന്ധിച്ച് ഒരു ഡേറ്റ് വാങ്ങാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നിരിക്കും. പക്ഷെ അങ്ങനെ ചെയ്യുന്നത് ഒരിക്കലും ശരിയായ ഒരു കാര്യമല്ല. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് മിഥുന്‍ മാനുവല്‍ തോമസ്‌ വിശേഷങ്ങള്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button