സിനിമാ ടൈറ്റിലുകളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് ഭദ്രന്, സിനിമ ചിത്രീകരണം തുടങ്ങും മുന്‍പേ അതിന്റെ പേരിലൂടെ കിട്ടുന്ന ജനപ്രിയത ഭദ്രന് സിനിമകള്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്തിരുന്നു. ‘സ്ഫടികം’ എന്ന സിനിമ ചെയ്യുമ്പോള്‍ നിര്‍മ്മാതാവിന്റെ ആഗ്രഹം താന്‍ നിരസിച്ച അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഭദ്രന്. മലയാളത്തിലെ എക്കാലത്തെയും മാസ് ക്ലാസ് സിനിമയായ സ്ഫടികം എന്ന സിനിമയുടെ പേര് ‘ആട് തോമ’ എന്നാക്കി മാറ്റണം എന്ന നിര്‍മ്മാതാവിന്റെ ആഗ്രഹം താന്‍ സ്വീകരിച്ചില്ല എന്നാണു മലയാളത്തിലെ ഹിറ്റ് സംവിധായകന്റെ തുറന്നു പറച്ചില്.
‘ ‘സ്ഫടികം’ എന്ന സിനിമയുടെ നിര്‍മ്മാതാവ് എന്നോട് രണ്ടു നിബന്ധനവെച്ചു. ഒന്ന് ആട് തോമയ്ക്ക് റെയ്ബാന്‍ ഗ്ലാസ് വേണം, രണ്ടു ആട് തോമയുടെ തുണി പറിച്ചടി ഒരുകാരണവശാലും ഒഴിവാക്കരുത്. പിന്നെയും അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞു. ‘സ്ഫടികം’ എന്ന പേര് മാറ്റി ‘ആട് തോമ’ എന്ന് സിനിമയ്ക്ക് പേരിടണമെന്നു ‘സ്ഫടികം’ എന്ന പേര് മാറ്റി ‘ആട് തോമ’ എന്ന് പേരിട്ടാല്‍ അത് എന്റെ മരണത്തിനു സമമാണ് എന്നായിരുന്നു എന്റെ പ്രതികരണം കാരണം ഇതൊന്നും ആക്ഷന്‍ സിനിമ മാത്രമല്ല, തീവ്രമായ ഒരു പേരന്റിംഗ് വിഷയം സ്ഫടികം എന്ന സിനിമയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് തന്നെ ആട് തോമയിലൂടെയല്ല മറിച്ച് തിലകന് ചേട്ടന്റെ കഥാപാത്രത്തിന്റെ ആംഗിളിലൂടെ മാത്രമേ എനിക്ക് സ്ഫടികം എന്ന ചിത്രത്തെകാണാന് സാധിക്കൂള്ളൂ.അങ്ങനെ വരുമ്പോള്‍ സ്ഫടികം എന്ന പേരിനോളം യോജിക്കുന്ന മറ്റൊരു പേരില്ല’. ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഭദ്രന് പറയുന്നു.
Post Your Comments