കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്‍ ഫഹദ് ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങള്‍ പ്രേക്ഷകരുടെ കയ്യടി നേടിയപ്പോള്‍ സിമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസ് ആന്റണി വേറിട്ട അഭിനയ നിമിഷങ്ങളാണ് ചിത്രത്തിലുടനീളം ചര്‍ച്ച ചെയ്തത്. പോയ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പുരസ്കാര നിര്‍ണയത്തില്‍ പോലും ഗ്രേസ് ആന്റണിയുടെ പേര് ചര്‍ച്ചയ്ക്ക് വരും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുമ്പളങ്ങി നൈറ്റ്സ് കണ്ടശേഷം തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി അയച്ച മേസേജിനെക്കുറിച്ച് വ്യക്തമാക്കുകയാണ് ഗ്രേസ് ആന്റണി.
ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നിന്ന്
‘വിജയ് സേതുപതി സാര്‍ മെസേജ് ചെയ്തത് കുമ്പളങ്ങി റിലീസ് ആയപ്പോഴാണ്. സംഗതി സത്യമാണോ എന്ന് ആദ്യം സംശയിച്ചു. മെസേജിനു പിന്നാലെ വോയിസ് നോട്ട് എത്തിയപ്പോള്‍ ശരിക്കും ത്രില്ലടിച്ചു പോയി. സത്യന് അന്തിക്കാട് സാര്‍ അഭിനന്ദിച്ചപ്പോഴും ഒരുപാട് സന്തോഷം തോന്നി’. അടുത്തിടെ ‘പ്രതി പൂവന് കോഴി’ എന്ന ചിത്രത്തില്‍ മഞ്ജുവാര്യരിനൊപ്പവും അഭിനയിച്ച സന്തോഷത്തെക്കുറിച്ച് ഗ്രേസ് ആന്റണി തുറന്നു പറഞ്ഞു.
‘മഞ്ജു ചേച്ചിക്ക് എന്ത് കരുതല്‍ ആണെന്നോ, എപ്പോഴും ചേച്ചി ഒപ്പം നിര്‍ത്തും, ലൊക്കേഷനില്‍ വെച്ച് മോളെ എന്ന് വിളിച്ച് സ്നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും അമ്മമാര്‍ മഞ്ജു ചേച്ചിയുടെ ചുറ്റും കൂടുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു’.
Post Your Comments