പ്രദീപ് സ്ഥാനമൊഴിയുന്നതോടെ അടുത്ത ആഴ്ചത്തേക്കുള്ള ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള മത്സരമായിരുന്നു ഇന്നലത്തെ എപ്പിസോഡിലെ ഹൈലൈറ്റ്. കഴിഞ്ഞ ആഴ്ചത്തെ ലക്ഷ്വറി ബജറ്റ് ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വീട്ടിലെ മൂന്നു പേരെ തെരഞ്ഞെടുക്കാന്‍ ബിഗ് ബോസ് അംഗങ്ങളോട് ആവശ്യപ്പെട്ടു. ഫുക്രു, വീണ നായര്‍, രജിത് കുമാര്‍ എന്നിവരെയാണ് ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് തെരഞ്ഞെടുത്തത്.
തെര്‍മോകോള്‍ ബോളുകള്‍ നിറച്ചു തയ്യാറാക്കി വെച്ചിരിക്കുന്ന മൂന്നു ചാക്കുകള്‍ പുറത്തു തൂക്കി ഓടുകയാണ് മത്സാരാര്‍ഥികള്‍ ചെയ്യേണ്ടത്. വട്ടത്തില്‍ തയ്യാറാക്കിയിരിക്കുന്ന ട്രാക്കിലൂടെ വേണം ഓടാന്‍. എന്നാല്‍ ചാക്കുകളുടെ അടിയിലുള്ള തുളയിലൂടെ തെര്‍മോകോള്‍ ബോളുകള്‍ ചോര്‍ന്നു പൊയ്ക്കൊണ്ടിരിക്കും. സ്വന്തം ചാക്കിലെ ബോളുകള്‍ നിലത്തു വീഴാതെ സൂക്ഷിച്ചും മറ്റുള്ളവരുടെ ചാക്കിലെ ബോളുകള്‍ താഴെ കളയാന്‍ ശ്രമിച്ചു കൊണ്ടുമാണ് മുന്നോട്ടു പോകേണ്ടത്.
കളിയുടെ തുടക്കം മുതല്‍ ഏറ്റുമുട്ടിയത് വീണയും രജിത്തുമായിരുന്നു. ഫുക്രുവിന് ഇതിനിടെ സ്വന്തം ചാക്ക് ചോരാതെ സംരക്ഷിക്കാനായി. ഇടയ്ക്ക് ഫുക്രുവും രജിത്തിനെ ആക്രമിക്കാന്‍ എത്തി. വീട്ടില്‍ അടുത്ത സൗഹൃദത്തിലുള്ള വീണയെയും ഫുക്രുവുനേയും ഒറ്റക്ക് നേരിടാന്‍ രജിത്തിനായില്ല. ഇതോടെ താന്‍ മത്സരത്തില്‍ നിന്നു ക്വിറ്റ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു ഇറങ്ങിപ്പോയി. തുടര്‍ന്ന് ഫുക്രുവും വീണയും തമ്മിലായി മത്സരം. രണ്ടാം റൗണ്ടില്‍ ‘ഓടിത്തളര്‍ന്ന’ വീണയെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ ഫുക്രുവിനായി. ഇതോടെ ഫുക്രു ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ മത്സരം അവസാനിച്ചെങ്കിലും ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിച്ചില്ല. ഫുക്രുവും വീണയും ചേര്‍ന്ന് രജിത്തിനെ കോര്‍ണര്‍ ചെയ്തതാണെന്നേ കാണുന്നവര്‍ക്ക് തോന്നൂ എന്നായിരുന്നു രഘുവിന്റെ അഭിപ്രായം. ഇത് ഫുക്രുവിനോട് പറഞ്ഞപ്പോള്‍ ഫുക്രു നിഷേധിക്കുകയാണ് ചെയ്‍തത് .
Post Your Comments