
‘എക്കാലത്തെയും അതിമനോഹരമായ ജോലിയുടെ അതിസുന്ദരമായ ഭാഗമാണ് യാത്രകൾ’ എന്ന അടികുറിപ്പോടെ മലയാളികളുടെ പ്രിയ താരം ദുൽഖര്‍ സൽമാൻ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കുറുപ്പിന്റെ ചിത്രീകനത്തിനായുള്ള യാത്രയിലാണ് എന്നും താരം സൂചിപ്പിക്കുന്നുണ്ട്.
കുറെക്കാലം കൂടിയിരുന്നുള്ള റോഡ് ട്രിപ്പാണെന്നും എത്ര സുന്ദരമാണ് ഈ രാജ്യമെന്നും ദുൽഖര്‍ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.കുറിപ്പ് എന്ന ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയുള്ള ചിത്രമാണ് ഇതെന്നും ഷൂട്ടിങ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണെന്നും താരം വ്യക്തമാക്കുന്നുണ്ട് .യാത്രയ്ക്കിടെ താരം നഗ്നപാദനായി പുറത്തിറങ്ങി പ്രകൃതി ഭംഗി ആസ്വദിക്കുന്നതിൻ്റെ ചിത്രമാണ് ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്.
Post Your Comments