CinemaGeneralLatest NewsMollywoodNEWS

‘എന്റെ സിനിമകളോട് ശത്രുതയാണ്’, ഇങ്ങനെയുള്ള കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്ന് ആ നടൻ പറഞ്ഞു; സംവിധായകന്‍ സിദ്ദിഖ് പറയുന്നു

‘എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത.

മോഹൻലാൽ നായകനായി എത്തിയ ബിഗ് ബ്രദര്‍ എന്ന സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്‍ സിദ്ദിഖ്. സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്‍ തന്നെയാണ്. അതിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യമുണ്ട്. ഒരാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചുനില്‍ക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് പറഞ്ഞു . മനോരമ ചാനലിലെ
നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് സിദ്ദിഖ് ഈ കാര്യം പറഞ്ഞത്.

‘എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണ്.’–സിദ്ദിഖ് പറഞ്ഞു.

‘ഒരു നടൻ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. ‘മിമിക്രി സിനിമയിൽ നിന്നും ഞങ്ങൾ മൂന്നാല്പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത് സിദ്ദിഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button