ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേത്രി, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായ ഭാഗ്യലക്ഷ്മിയുടെ മകന് സച്ചിൻ വിവാഹിതനായി. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അഞ്ജനയാണ് വധു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖറം എത്തി. നടിമാരായ കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.
മലയാള സിനിമാലോകത്ത് വര്‍ഷങ്ങളോളമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ സിനിമകളിലായി ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്‍കിയും ഭാഗ്യലക്ഷ്മി തിളങ്ങി. കേരള സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്.
Post Your Comments