GeneralLatest NewsNEWSTollywoodWOODs

തെന്നിന്ത്യൻ താരം അനുഷ്കയുടെ ബഹുഭാഷാ ചിത്രം ‘സൈലെൻസിന്റെ’ റിലീസ് തീയ്യതി മാറ്റി

ജി അശോക് സംവിധാനം ചെയ്ത  ത്രില്ലറായ ഭാഗ്മതിയുടെ വിജയത്തിന് ശേഷംഅനുഷ്ക വീണ്ടും ഒരു ത്രില്ലറുമായി എത്തുകയാണ്. സൈലെൻസ് എന്ന് പേരുനൽകിയ ചിത്രത്തിൽ ബധിരയും മൂകയുമായ പെൺകുട്ടി ആയിട്ടാണ് അനുഷ്ക വേഷമിടുന്നത്.

തെന്നിന്ത്യൻ ഭാഷകളിൽ നായികാ പ്രാധാന്യമുള്ള സിനിമകൾ കൈകാര്യം ചെയ്ത് കൈയടി  വാങ്ങിയ താരമാണ് അനുഷ്ക ഷെട്ടി. തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളിലൂടെയും തമിഴ് സിനിമകളിലൂടെയും മലയാളികൾക്കും സുപരിചിതയാണ് അനുഷ്ക. അനുഷ്കയുടെ അരുന്ധതി,ഭാഗ്മതി തുടങ്ങിയ മൊഴിമാറ്റ ചിത്രങ്ങൾ മലയാളത്തിൽ പ്രേക്ഷക പ്രീതിനേടിയതാണ്.

ജി അശോക് സംവിധാനം ചെയ്ത  ത്രില്ലറായ ഭാഗ്മതിയുടെ വിജയത്തിന് ശേഷംഅനുഷ്ക വീണ്ടും ഒരു ത്രില്ലറുമായി എത്തുകയാണ്. സൈലെൻസ് എന്ന് പേരുനൽകിയ ചിത്രത്തിൽ ബധിരയും മൂകയുമായ പെൺകുട്ടി ആയിട്ടാണ് അനുഷ്ക വേഷമിടുന്നത്. ഹേമന്ത് മധുകർ സംവിധാനം ചെയ്ത സൈലൻസിൽ  അനുഷ്‌കയെ കൂടാതെ മാധവൻ, ശാലിനി പാണ്ഡെ, അഞ്ജലി, ശ്രീനിവാസ് അവസരാല, സുബ്ബരാജു, ഹോളിവുഡ് നടൻ മൈക്കൽ മാഡ്‌സെൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ചിത്രം ജനുവരി 31ന് തീയേറ്ററുകളിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്.എന്നാൽ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 20ലേക്ക് മാറ്റിയതായി  തമിഴ് സിനിമ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പീപ്പിൾ മീഡിയ ഫാക്ടറിയും കോന ഫിലിം കോർപ്പറേഷനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം തമിഴിൽ റിലീസ് ചെയ്യുന്ന ഒരു ബഹുഭാഷാ ചിത്രമാണ്. തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button