രണ്ടാം ഭര്‍ത്താവും മുന്‍ഭാര്യയും ചേര്‍ന്ന് മാനസികമായും ശരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി പ്രമുഖ തമിഴ് നടി. ചെന്നൈ തിരുമംഗലം പോലീസ് സ്റ്റേഷനിലാണ് മുപ്പത്തിയൊമ്പതുകാരിയായ നടി പരാതി നല്‍കിയിരിക്കുന്നത്.
നടിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ രണ്ടാം വിവാഹമാണിത്. മുന്‍ഭര്‍ത്താവില്‍ നടിക്ക് രണ്ട് ആണ്‍മക്കളുണ്ട്. അവരെയും രണ്ടാം ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി പരാതി ആരോപിക്കുന്നു.
ശിവകാര്ത്തികേയന് നായകനായി എത്തിയ മാന്‍ കരാട്ടേ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിരവധി തമിഴ് സീരിയലുകളില്‍ അഭിനയിച്ച നടി ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചിതയായ ശേഷം യോഗ പരിശീലനകേന്ദ്രത്തിന്റെ നടത്തിപ്പിനിടയില്‍ പരിചയപ്പെട്ട നാല്‍പ്പത്തിരണ്ടുകാരനായ ശരവണന് സുബ്രമണിയുമായി സൗഹൃദത്തിലാവുകയും ആ ബന്ധം വിവാഹത്തിലെയ്ക്ക് കലാശിക്കുകയുമായിരുന്നു.
ശരവണന് മുന്‍പ് വിവാഹിതനായിരുന്നു. എന്നാല്‍ ആരതി എന്ന ഭാര്യയും രണ്ടു മക്കളുമണ്ടായിരുന്ന കാര്യം നടിയില്‍ നിന്നും അയാള്‍ മറച്ചുവെച്ചിരുന്നു. തന്നെ ഇല്ലാതാക്കാനും സ്വത്ത് തട്ടിയെടുക്കാനും ആരതിയും ശരവണനും ചേര്‍ന്നാണ് പദ്ധതിയിട്ടിരിക്കുക ആണെന്നും ഗുണ്ടകളെ അയച്ച് തന്റെ ആഭരണങ്ങളും പണവും സമ്ബത്തുമെല്ലാ കവര്‍ച്ച നടത്താന്‍ അയാള്‍ ശ്രമിച്ചിരുന്നതായും നടി പരാതിയില്‍ പറയുന്നു.
Post Your Comments