![](/movie/wp-content/uploads/2020/01/24as5-3.jpg)
നിരവധി ആരാധകരുളള തെന്നിന്ത്യന്‍ താരങ്ങളാണ് തമന്നയും കാജല്‍ അഗര്‍വാളും. അഭിനയത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും ഈ താരങ്ങൾ മികവ് തെളിയിച്ചിട്ടുണ്ട്. പലപ്പോഴും ഇരുവരുടെയും വസ്ത്രങ്ങളിലൂടെ അത് കാണുന്നുമുണ്ട്.
അടുത്തിടെ ഇരുവരും ട്രഡീഷനൽ ലുക്കില്‍ തിളങ്ങിയതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയിലാണ് തമന്ന ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയതെങ്കില്‍ പിങ്ക് ബനാറസി സാരിയിലാണ് കാജല്‍ തിളങ്ങിയത്.
മാല ഇടാതെ കമ്മലും നെറ്റിചുട്ടിയുമാണ് തമന്നയുടെ ആക്സസറീസ് എങ്കില്‍ ഹെവി മാലകളാണ് കാജല്‍ ധരിച്ചത്. ബ്രൈഡലിനെ പോലെ സുന്ദരിയായിട്ടുണ്ട് കാജല്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. എങ്കിലും ട്രഡീഷനൽ ലുക്കില്‍ ആരാണ് കൂടുതല്‍ സുന്ദരി എന്നുള്ള ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
Post Your Comments