ഒരുപാട് ചിന്തിക്കാനില്ല എന്നാല്‍ ഒരുപാട് ചിരിക്കാനുണ്ട് ;നടന്‍ സിജു വിത്സന്‍

 

നിവിന്‍ പോളി ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് സിജു വിത്സന്‍ പിന്നീട് മലയാളികള്‍ ഇരികൈയ്യും നീട്ടിയ ചിത്രങ്ങളില്‍ നായകനായി തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വിജയമായിരുന്നു സമ്മാനിച്ചത്. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്ക് വീണ്ടും ഒരു വിജയ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി ജെനിത് കാച്ചപ്പള്ളി ഒരുക്കുന്ന ചിത്രമാണ് ‘മറിയം വന്ന് വിളിക്കൂതി’. അഞ്ച് സുഹൃത്തുക്കളുടെ ഇടയില്‍ നടക്കുന്ന സംഭവങ്ങളെ രസകരമായി സിംപിളായി അവതരിപ്പിക്കുന്ന ചിത്രം എന്നാണ് സിജു വിത്സന്‍ സിനിമയെ കുറിച്ച് പറയുന്നത്.

ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളെ വളരെ കോമഡിയില്‍ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരുപാട് ചിന്തിക്കാനില്ല എന്നാല്‍ ഒരുപാട് ചിരിക്കാനുണ്ട്. ഫാമിലി സ്റ്റോണര്‍ കോമഡി ജോണറിലാണ് ചിത്രം. വളരെ ലൈവായ പടമാണ് . ഇങ്ങനെയൊരു സിനിമ മലയാള സിനിമയില്‍ ഇതിനുമുന്‍പ് വന്നിട്ടില്ല എന്ന് സിജു വിത്സന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മറിയം വന്നു വിളക്കൂതി ധൈര്യമായി പോയി കാണൂ. ഇതില്‍ കൂടുതല്‍ കോംപ്ലിക്കേഷന്‍സൊന്നുമില്ലെന്നും താരം പറഞ്ഞു. കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലിം, സേതു ലക്ഷ്മി, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Share
Leave a Comment