നടന് ഷെയ്ന് നിഗമുമായുള്ള പ്രശ്നപരിഹാരത്തിന് തിങ്കളാഴ്ച ചര്‍ച്ച നടക്കാനിരിക്കുമ്പോഴും നിര്‍മാതാക്കള്‍ ഉറച്ചുതന്നെ. താരസംഘടന ‘അമ്മ’യും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, നേരത്തേ ഉയര്‍ത്തിയ നിലപാടുകള്‍ എല്ലാം ഉപേക്ഷിച്ച് പ്രശ്നപരിഹാരമുണ്ടാകില്ലെന്നാണ് നിര്‍മാതാക്കള്‍ നല്കുന്ന സൂചന.
ഷെയ്ന് നിഗം വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി താരസംഘടന ‘അമ്മ’യും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ തിങ്കളാഴ്ച കൊച്ചിയില്‍ ചര്‍ച്ച നടത്തും. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ഷെയ്ന് അനുസരിച്ചിരുന്നു. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇപ്പോള്‍ അമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്.
ഷെയ്ന് മൂലം നിര്‍മാണം തടസ്സപ്പെട്ട വെയില്, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം തുടരുന്നത് തിങ്കളാഴ്ച ചര്‍ച്ചചെയ്യും. ഷെയ്ന് മൂലമുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. അതേസമയം സിനിമയുമായി മുന്നോട്ടുപോകുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments