
സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാറുമുണ്ട് ഷാരൂഖ് ഖാന്‍. താരത്തിനോട് ആരാധകര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാറുമുണ്ട്. അത്തരത്തില്‍ ഒരു മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആരാധകർക്കിടിയിൽ താരത്തെ പോലെ തന്നെ സജീവ ചർച്ചയാണ് അദ്ദേഹത്തിന്റെ മുംബൈ ബാന്ദ്രയിലുള്ള മന്നത്ത് എന്ന വീടും.
30 saal ki mehnat mein padega. https://t.co/Y3qfb7IMdk
— Shah Rukh Khan (@iamsrk) January 22, 2020
”സര്‍, മന്നത്തിലെ ഒരു റൂം വാടകക്ക് വേണം, എത്രയാണ് വാടക?” എന്നായിരുന്നു ആരാധകന്റെ ചോദ്യം. ”30 വര്‍ഷത്തെ കഠിനധ്വാനം വേണ്ടിവരും” എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. മുംബൈയിലെ ബാന്ദ്രയിലാണ് ഷാരൂഖിന്റെ മന്നത്ത്. 200 കോടിയോളമാണ് മന്നത്തിന്റെ വില.
ജീവിതത്തില്‍ താന്‍ സ്വന്തമാക്കിയതില്‍ ഏറ്റവും വില പിടിപ്പുള്ളത് മന്നത്തിന് ആണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞിരുന്നു. 2001ല്‍ 13.32 കോടി മുടക്കിയായിരുന്നു ഷാരൂഖ് മന്നത്ത് സ്വന്തമാക്കിയത്.
Post Your Comments