മലയാള മിനി സ്ക്രീനിൽ ഫ്രീക്കൻ വില്ലനാണ് റോൻസൺ. താരം വില്ലനായിട്ടാണ് സ്ക്രീനിൽ നിറയുന്നതെങ്കിലും പ്രേക്ഷകരുടെ പ്രിയതാരമാണിദ്ദേഹം. താരത്തിന്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഭാര്യയിലെ നന്ദൻ. എന്നാൽ പ്രേക്ഷകർക്ക് വളരെ നിരാശ നൽകിക്കൊണ്ടായിരുന്നു താരം ഈ പരമ്പരയിൽ നിന്നും അപ്രത്യക്ഷനായത്. ഇപ്പോഴിതാ ഭാര്യയിൽ നിന്ന് പിന്മാറിയത് എന്തിനാണെന്ന് പറയുകയാണ് താരം. താൻ പ്രതീക്ഷിച്ച സ്ക്രീൻ സ്പേസ് കിട്ടാത്തതാണ് പിന്മാറ്റത്തിന് പിന്നിൽ എന്നാണ് റോൻസൺ പറയുന്നത്.
Post Your Comments