GeneralLatest NewsMollywood

‘സ്വന്തമായി ഒരു ഷര്‍ട്ടിടാനുള്ള അവകാശം നിഷേധിക്കപ്പെട്ടവാനാണി നീ; പ്രായത്തില്‍ അവനേക്കാള്‍ മൂത്തതല്ലേ’-പിഷാരടി

അവന്‍ ഉടനെ അവന്റെ കൂട്ടുകാരെ കൂട്ടികൊണ്ടു വന്നു. നിങ്ങളിന്ന് ഇവിടുന്ന് പോകില്ലാന്ന് ഭീഷണിയും

ടെലിവിഷന്‍ കോമഡി രംഗത്ത് സജീവമായ നടനും അവതാരകനുമാണ് രമേഷ് പിഷാരടി. സംവിധായകനായി കഴിവ് തെളിയിച്ച താരം തന്റെ വാക്‌ചാതുരിയാല്‍ സദസിനെ പലപ്പോഴും രസിപ്പിക്കാറുണ്ട്. വര്‍ഷങ്ങള്‍ മുമ്ബ് ഒരു കോളേജിലെ പരിപാടിയുമായി ബന്ധപ്പെട്ട രസകരമായ അനുഭവം ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് പിഷാരടി. സുഹൃത്ത് ജിജോയ്ക്ക് ഒപ്പം ഒരു കോളേജില്‍ പങ്കെടുത്തപ്പോള്‍ ഒരു പാട്ട് വീണ്ടും പാടണമെന്ന് നിര്‍ബന്ധം പറഞ്ഞ പയ്യന്മാര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയതാണ് സംഭവം,.

‘ഒരു കോളേജില്‍ പരിപാടിയ്‌ക്ക് പോയപ്പോള്‍ എനിക്കൊപ്പം സുഹൃത്ത് ജോജിയുമുണ്ട്. ഞങ്ങളിരിക്കുമ്ബോള്‍ ഒരുപയ്യന്‍ ഓടി വന്നിട്ട് പറഞ്ഞു, ചേട്ടാ ആ ഡൈലാമോ എന്ന പാട്ട് രണ്ടാമത് പാടണം. ഇല്ലാന്ന് ജോജി പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ എങ്ങനാ? ഞങ്ങള്‍ കാശ് തന്നതല്ലേ? നിങ്ങള്‍ രണ്ടാമത് പാടണം. പാടത്തില്ലാന്ന് ഞാന്‍ പറഞ്ഞു. അതെന്താ അങ്ങനെ പറഞ്ഞതെന്നായി ചോദ്യം. നീ വന്ന് പാടുമോ എന്ന് ചോദിച്ചിരുന്നെങ്കില്‍, വേണമെങ്കില്‍ പരിഗണനയ്‌ക്ക് എടുക്കാമായിരുന്നു. നീ ഓടി വന്നിട്ട് പാടണം എന്നു പറഞ്ഞാല്‍ എങ്ങനെ പാടാന്‍ പറ്റും എന്നു ഞാന്‍ ചോദിച്ചു.

അവന്‍ ഉടനെ അവന്റെ കൂട്ടുകാരെ കൂട്ടികൊണ്ടു വന്നു. നിങ്ങളിന്ന് ഇവിടുന്ന് പോകില്ലാന്ന് ഭീഷണിയും. ഞാന്‍ പറഞ്ഞു- അതെങ്ങനെ ശരിയാകും അഞ്ചു മണി കഴിഞ്ഞാല്‍ നിങ്ങള്‍ പിള്ളേരെയടക്കം ഇവിടുന്ന് പറഞ്ഞു വിടും. പിന്നെ ഞങ്ങള്‍ക്ക് ഒറ്റയ്‌ക്ക് ഇവിടെ നില്‍ക്കാന്‍ പറ്റോ? നിങ്ങള്‍ അക്കൊമൊഡേഷന്‍ തരുവാണേല്‍ പോകാതെ നില്‍ക്കാം. പാളി തുടങ്ങി അപ്പോള്‍ അവന്മാര്‍ക്ക് മനസിലായി.

ഞാന്‍ പറഞ്ഞു, മോനെ ഞാന്‍ ഇട്ടിരിക്കുന്ന ഷര്‍ട്ട് ലീനന്‍, മീറ്ററിന് ഇത്ര രൂപയാണ്. നീ ഇട്ടിരിക്കുന്നത് യൂണിഫോമും. സ്വന്തമായി ഒരു ഷര്‍ട്ടിടാനുള്ള അവകാശം നിഷേധിക്കപ്പെട്ടവാനാണി നീ എന്നൊക്കെ പറഞ്ഞപ്പോള്‍ അവനങ്ങ് അമ്ബരന്നു. ഞാന്‍ പറഞ്ഞു വരുന്നത്. വര്‍ത്തമാനം പറയുമ്ബോള്‍ മര്യാദയ്‌ക്കൊക്കെ പറയണ്ടേ. പ്രായത്തില്‍ അവനേക്കാള്‍ മൂത്തതല്ലേ’-പിഷാരടിയുടെ വാക്കുകള്‍.

കടപ്പാട്: കൗമുദി

shortlink

Related Articles

Post Your Comments


Back to top button