BollywoodCinemaLatest NewsNEWS

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്.

സാധാരണക്കാരും വിദ്യാര്‍ഥികളുമാണ് രാജ്യത്ത് സമരം നയിക്കുന്നത്

 

രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന പ്രക്ഷോപമാണ് പൗരത്വ ഭേദഗതിക്ക് എതിരെയുള്ളത്. സിനിമേഖലകളില്‍ നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിരുന്നത് ദീപികാ പദുക്കോണ്‍ തുടങ്ങിയവര്‍ തങ്ങളുടെ നിലപാടുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ നിലപാട് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ നന്ദിതാദാസ്.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായാണ് അവര്‍ എത്തിയത്.. ഡല്‍ഹിയിലെ ശാഹീന്‍ ബാഗ് പോലുള്ള പ്രക്ഷോഭ കേന്ദ്രങ്ങള്‍ രാജ്യമെമ്പാടും ഉയര്‍ന്നുവരികയാണെന്നും സിനിമ മേഖലയില്‍ നിന്നുള്ളവര്‍ സി.എ.എക്കും എന്‍.ആര്‍.സിക്കും എതിരെ ശബ്ദമുയര്‍ത്തിയത് വലിയ കാര്യമായി കരുതുന്നുവെന്നും നന്ദിത ദാസ് പറഞ്ഞു.

ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയപ്പെടാന്‍ ആദ്യമായി ഇവിടുത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. രാജ്യം നിരവധി വെല്ലുവിളികളാണ് ഇന്ന് നേരിടുന്നത്. തൊഴിലില്ലായ്മ വര്‍ധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നിലയും കഠിനമാണ്. ഈ സമയത്താണ് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല് തലമുറയിലേറെയായി രാജ്യത്ത് കഴിയുന്നവരോട് ഉള്‍പ്പടെ ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍. ഇത് സങ്കടകരമാണ്. ഇതിനെതിരെ എല്ലാവരും പ്രതികരിക്കേണ്ടതുണ്ടെന്നും നന്ദിത ദാസ് പറഞ്ഞു.

സാധാരണക്കാരും വിദ്യാര്‍ഥികളുമാണ് രാജ്യത്ത് സമരം നയിക്കുന്നത്. യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ എന്നിവയോടൊപ്പം സി.എ.എ, എന്‍.ആര്‍.സി മുതലായവ കൂടി വരുമ്പോള്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യയെ ലോകം കാണുന്നതെന്നും നന്ദിത ദാസ് കൂട്ടിച്ചേര്‍ത്തു.താരത്തിന്റെ നിലാപാടും കൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍

shortlink

Related Articles

Post Your Comments


Back to top button