മാമാങ്കം എന്ന ചിത്രത്തിലൂടെ ചന്ദ്രോത്ത് ചന്തുണ്ണിയായി പ്രേക്ഷകരുടെ കൈയടി നേടിയ കുട്ടിത്താരമാണ് അച്യുതന്. മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലെ ഇളമുറക്കാരനാണ് ചന്ദ്രോത്ത് ചന്തുണ്ണി. മാമാങ്ക ചരിത്രത്തിലെ അവസാനത്തെ ചാവേര്‍ എന്നാണ് ചന്തുണ്ണിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടി തന്ന പണിയെ കുറിച്ച് പറയുകയാണ് അച്യുതന്. വനിതയുമായുള്ള അഭിമുഖത്തിലാണ് അച്യുതന് ഈ കാര്യം പറഞ്ഞത്.
‘മേക്കപ് ടെസ്റ്റും സ്ക്രീന്‍ ടെസ്റ്റും കഴിഞ്ഞ് ഷൂട്ട് തുടങ്ങുമ്പോഴാണ് മമ്മൂക്കയുടെ സിനിമയാണ് ‘മാമാങ്കം’ എന്നറിയുന്നത്. ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. മമ്മൂക്ക ആദ്യദിവസം തന്നെ എന്നോട് പറഞ്ഞത് ‘പേടിക്കാതെ കോണ്‍ഫിഡന്റായി ചെയ്തോളൂ’ എന്നാണ്. അതുവരെയുണ്ടായിരുന്ന ടെന്‍ഷന്‍ ആ വാക്കുകള്‍ കേട്ടപ്പോള്‍ മാറി. വേറൊരു പണി കൂടി മമ്മൂക്ക എനിക്കു തന്നു. ‘ദിവസവും 50 പുഷ് അപ് എടുക്കണം.’ അതും ഞാന്‍ അനുസരിച്ചു.
പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ ഈ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അച്യുതന്. ‘നാലാം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാണ് മാമാങ്കത്തില്‍ ചാന്‍സ് കിട്ടിയത്. പിന്നെ, പരീക്ഷ എഴുതാന്‍ മാത്രമാണ് സ്കൂളില്‍ പോയതെന്നും അച്യുതന് പറഞ്ഞു.
Post Your Comments