മലയാള ചലച്ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ലീന മരിയ പോള്‍. പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് നടിയുടെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിലും ചെന്നൈയിലെ വീട്ടിലും സി.ബി.ഐ. റെയ്ഡ് നടത്തി. ഹൈദരാബാദിലെ വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്.സി.ബി.ഐ.യുടെ ഔദ്യോഗിക നമ്പര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്പൂഫ് ചെയ്താണ് ഇവര്‍ സാംബശിവ റാവുവിനെ ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇതിനെതിരേ സാംബശിവ റാവു പരാതി നല്‍കുകയും തുടര്‍ന്ന് മണിവര്‍ണ റെഡ്ഡിക്കും സെല്‍വം രാമരാജനുമെതിരേ സി.ബി.ഐ. കേസ് എടുക്കുകയും ചെയ്തു.
ഒരു ബാങ്ക് തട്ടിപ്പ് കേസില്‍ സി.ബി.ഐ. പ്രതിയാക്കിയ ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍നിന്ന് സി.ബി.ഐ. ഓഫീസര്‍ ആണെന്ന തെറ്റു ധരിപ്പിച്ചാണ് രണ്ടുപേര്‍ പണം തട്ടാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഈ കേസിലെ രണ്ട് പ്രതികളുമായി ലീന മരിയ പോളിനും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ ചെന്നെയിലെ വീട്ടിലും കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും റെയ്ഡ് നടത്തിയത്. എന്നാല്‍ കേസില്‍ നടിയെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. തുടരന്വേഷണത്തിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
മുമ്പും സമാനമായ ബാങ്ക് തട്ടിപ്പ് കേസില്‍ ലീന മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ നടിയുടെ വീട്ടിലും ബ്യൂട്ടിപാര്‍ലറിലും ആരംഭിച്ച റെയിഡ് ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. കൊച്ചിയിലും ചെന്നൈയിലും കൂടാതെ ഹൈദരാബാദ്, മധുര എന്നിവിടങ്ങളിലും സിബിഐ റെയിഡ് നടത്തി കൂടുതല്‍ നടപടിയിലേക്ക് നിങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്.
Post Your Comments