സഭ്യതയുടെ പരിധി ലംഘിച്ച വേഷം; കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണമെന്നു നടിയുടെ മറുപടി

ഒരു കാലഘട്ടത്തില്‍ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ്ഞാന്‍ ചെയ്തിരിക്കുന്നത്

നടന്‍ പ്രതാപ് പോത്തനും സോന ഹെയ്ഡനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ പച്ചമാങ്ങയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയിലെ നായികയുടെ കഥാപാത്രമായി ബന്ധപ്പെട്ട് വിമര്‍ശനം വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. നടിയുടെ വസ്ത്രധാരണമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. ഇപ്പോഴിതാ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ നടി സോന തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

‘വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. വൈകാരികമായ ഒരുപാട് രംഗങ്ങള്‍ നിറഞ്ഞ ഒരു ചിത്രം ബാലു മഹേന്ദ്ര സാറിന്റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഗ്ലാമറസ്‌കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോട് കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ്ഞാന്‍ ചെയ്തിരിക്കുന്നത്.” സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ലെന്നും സോന കൂട്ടിച്ചേര്‍ത്തു

Share
Leave a Comment