GeneralLatest NewsMollywoodNEWS

‘ഞാൻ എത്ര തവണ വീണു, എന്റെ വിജയം കണ്ട് എന്നെ വിധിക്കരുത്’ ; ഫേസ്ബുക്ക് കുറിപ്പുമായി സ്റ്റാർ സിംഗർ താരം ഗായത്രി സുരേഷ്

അടുത്തിടെ ഹിറ്റായി മാറിയ മൃത്യു എന്ന സംഗീത ആൽബത്തിന്റെ നട്ടെല്ലുകൂടിയാണ് ഗായത്രി സുരേഷ് എന്ന ഗായിക.

കേരളത്തിന് ഒരുപിടി നല്ല ഗായകരെ സമ്മാനിച്ച റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാർ സിംഗർ, നജിം ഹർഷാദ്, സന്നിദാനന്ദൻ, വിവേകാനന്ദൻ, ദുർഗ വിശ്വനാഥ്, അമൃത സുരേഷ് തുടങ്ങി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച നിരവധി താരങ്ങളുണ്ട് ഈ ഷോയിൽ. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തിയ പ്രിയ ഗായകരിൽ ഇന്നും മറക്കാത്ത ഒരു മുഖം കൂടിയുണ്ട് ഗായത്രി സുരേഷ്. വ്യത്യസ്തതയാർന്ന ശബ്ദവും, ആലാപന ശൈലിയുമാണ് ഷോ അവസാനിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഗായികയെ പ്രേക്ഷകർ മറക്കാത്തത്.

അടുത്തിടെ ഹിറ്റായി മാറിയ മൃത്യു എന്ന സംഗീത ആൽബത്തിന്റെ നട്ടെല്ലുകൂടിയാണ് ഗായത്രി സുരേഷ് എന്ന ഗായിക. കാരണം മറ്റൊന്നുമല്ല ഗായത്രി ആദ്യമായി ഈണിമിട്ട് ആലപിച്ച സംഗീത ആല്‍ബമാണ് മൃത്യു. സ്റ്റാർ സിംഗറിന് ശേഷം ഇരുപതോളം ചിത്രങ്ങളിൽ പാടിയ ഗായത്രി, മലയാളത്തിൽ, നജീം ഹര്ഷാദിന്റെ ഒപ്പം പാടിയ കന്നിമലരെ, കണ്ണിനഴകേ, അരികിലായി നിന്നു, എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു. കൂടാതെ മറ്റ് ഭാഷകളിലും പാടിയ ഈ കലാകാരിക്ക് കർണ്ണാട്ടിക് മ്യൂസിക്കിലാണ് കൂടുതൽ അഭിരുചി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്റെ വിജയം കണ്ട് എന്നെ വിധിക്കരുത്, ഞാൻ എത്ര തവണ വീണു, വീണ്ടും അതിൽ നിന്നും എഴുന്നേറ്റു എന്ന് നോക്കിയാകണം എന്നെ വിലയിരുത്താൻ എന്നാണ് താരം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button