GeneralLatest NewsMollywoodMovie GossipsNEWSWOODs

”തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു” നയൻതാരയ്ക്ക് ആ പേരിട്ടത് താനാണെന്നവാദവുമായി സംവിധായകൻ ജോൺ ഡിറ്റോ

ഡയാനക്ക് നയൻതാര എന്ന പേര് നിർദേശിച്ചത് താനാണെന്ന് ജോൺ ഡിറ്റോ പറഞ്ഞു. തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്നാണ് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്

സൗത്തിന്ത്യൻ സിനിമയിലെ താരാറാണിയാണ് നയൻ‌താര. മലയാളത്തിൽ തുടക്കും കുറിച്ച താരത്തിന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര വെള്ളിത്തിരയിൽ എത്തുന്നത്. നാട്ടുരാജാവ്,​ വിസ്മയത്തുമ്പത്ത്,​ രാപ്പകൽ തുടങ്ങിയ സിനിമകൾ എല്ലാം തന്നെ താരത്തിന്റെ മൂല്യം വർദ്ധിപ്പിച്ചു. ഇന്നിപ്പോൾ താരം തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ്. താരത്തിന്റെ  ഡയാന മറിയം കുര്യൻ എന്ന പേര് മാറി നയൻ‌താര  ആയതിനുപിന്നിലെ  കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകനായ ജോൺ ഡിറ്റോ.

ഡയാനക്ക് നയൻതാര എന്ന പേര് നിർദേശിച്ചത് താനാണെന്ന് ജോൺ ഡിറ്റോ പറഞ്ഞു. തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്നാണ് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ”2003ൽ തൃശൂരിൽ ഷൂട്ടിംഗ് നടന്ന മനസിനക്കരെ എന്ന സിനിമയിൽ അഭിനയിക്കുന്ന ഡയാന എന്ന പെൺകുട്ടിക്ക് ഒരു പേര് നിർദേശിക്കാൻ പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറാണ് ആവശ്യപ്പെട്ടത്. ഒരു ബംഗാളിപേരാണ് ചിന്തയിൽ വന്നത് ‘നയൻതാര”. എല്ലാവ‌ർക്കും ആ പേര് ഇഷ്ടമായി. പിന്നീട് തന്റെ സിനിമയിലെ നായികയുടെ പേര് നയൻതാര എന്നാണന്ന് സത്യൻ അന്തിക്കാട് അനൗൺസ് ചെയ്തു എന്നാണ് ജോൺ ഡിറ്റോ ഫേസ്ബുക്കിൽ കുറിച്ചത്.

കുറുപ്പിന്റെ പൂർണ്ണ രൂപം;

” 2003..
തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജൻ  സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.
“ഡിറ്റോ ഒരു പേര് ആലോചിക്ക് “സർ നിർദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ
ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
…നയൻതാര….
ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി…
സ്വാമിനാഥൻ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ …
സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..
“പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല.
എങ്കിൽ ഈക്കഥ പറയാമായിരുന്നു”

shortlink

Related Articles

Post Your Comments


Back to top button