
ജനപ്രിയതാരം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്. എലിമിനേഷനില്‍ പുറത്താകുന്നതിന് മുന്‍പ് ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായ സോമദാസ് വിവാഹ ബന്ധത്തെക്കുറിച്ചു തുറന്നു പറഞ്ഞതും അതിനെതിട്രെ മുന്‍ ഭാര്യ രംഗത്ത് എത്തിയതും വാര്‍ത്തകള്‍ ആയിരുന്നു.
തന്റെ മുന്‍ ഭാര്യയില്‍ നിന്ന് തന്റെ കുട്ടികളെ വീണ്ടെടുക്കാന്‍ താന്‍ അഞ്ചര ലക്ഷം രൂപ അവര്‍ക്ക് നല്‍കിയിരുന്നതായി സോമദാസ് ആരോപിച്ചിരുന്നു. എന്നാല്‍ സോമദാസിന്റെ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് മുന്‍ ഭാര്യ സൂര്യ രംഗത്ത് വന്നിരുന്നു സോമദാസിനെതിരെ മുന്‍ഭാര്യയും തങ്ങളുടെ അമ്മയുമായ സൂര്യ ആരോപിച്ച കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നാണ് മക്കളുടെ പ്രതികരണം. ഒന്‍പത് കൊല്ലമായി ഞങ്ങളെ അന്വഷിക്കാന്‍ പോലും വരാത്ത അമ്മയുടെ വാക്കുകള്‍ വിശ്വസനീയമല്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ മക്കള്‍ പറയുന്നത്. സോമദാസിന്റെ കരിയര്‍ നശിപ്പിക്കും വിധമാണ് വ്യാജപ്രചരണങ്ങള്‍ കെട്ടിച്ചമച്ചതെന്നും അവര്‍ പറഞ്ഞു.
Post Your Comments