ബിഗ് ബോസ് വീട്ടില്‍ നിന്ന് ലഭിച്ച അവാര്‍ഡുകള്‍ കൊണ്ടുപോകാന്‍ പരീക്കുട്ടിക്ക് ലോറി വിളിക്കേണ്ടിവരുമെന്നാണ് പരിഹാസം. ബിഗ് ബോസ് ഫിലിം അവാര്‍ഡ് നൈറ്റില്‍ ഒന്നും രണ്ടുമല്ല മൂന്ന് അവാര്‍ഡുകളാണ് പരീക്കുട്ടി സ്വന്തമാക്കിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഡ്രാമാ കിങ്, സപ്പോര്‍ട്ടിങ് ക്യാരക്ടര്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള അവാര്‍ഡിനാണ് പരീക്കുട്ടി അര്‍ഹനായത്. പക്ഷെ കേള്‍ക്കുന്നത്ര നല്ലതല്ല ഈ അവാര്‍ഡുകള്‍ എന്നതാണ് സത്യാവസ്ഥ. പരീക്കുട്ടിയുടെ നിലപാടില്ലായ്മയെയും വ്യക്തിത്വമില്ലായ്മയെയും വെളിപ്പെടുത്തുന്നവയായിരുന്നു മൂന്ന് അവാര്‍ഡുകളും.
ആദ്യം ലഭിച്ചത് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡായിരുന്നു. സ്വന്തമായി ഒന്നും ചെയ്യാത്ത, വീട്ടില്‍ ഒരു പ്രഭാവവും ഉണ്ടാക്കാത്ത, സ്വയം ശബ്ദമുയര്ത്താത്ത, വ്യക്തിത്വമില്ലാത്ത മല്‍സരാര്‍ത്ഥി എന്നായിരുന്നു ഈ ക്യാറ്റഗറിയിലേക്ക് ജേതാവിനെ തിരഞ്ഞെടുക്കാന്‍ നല്കിയ മാര്‍ഗ്ഗനിര്‍ദേശം. ഇതനുസരിച്ച് വീട്ടിലെ ഏറ്റവും കൂടുതല്‍ പേര് വോട്ട് ചെയ്ത പരീക്കുട്ടിക്ക് അവാര്‍ഡെത്തി.
ഡ്രാമാ കിങ് എന്ന തൊട്ടടുത്ത അവാര്‍ഡും സ്വന്തമാക്കിയത് പരീക്കുട്ടി തന്നെയായിരുന്നു. ജീവിതത്തില്‍ എല്ലാ കാര്യത്തിലും അതെത്ര ചെറിയ കാര്യമായാലും നാടകീയമായും അസാധാരണമായും പെരുമാറുന്ന വ്യക്തി എന്നതായിരുന്നു ക്യാറ്റഗറിയില്‍ നല്‍കിയിരുന്ന മാനദണ്ഡം.
സ്വന്തമായി അഭിപ്രായമില്ലാത്ത നായകന്റെയോ മറ്റ് പ്രധാനികളുടെയോ വാക്കുകള്‍ക്ക് അന്ധമായി തലകുനുക്കുന്ന വ്യക്തിയെയാണ് സപ്പോര്‍ട്ടിങ് ക്യാരക്ടറായി തിരഞ്ഞെടുക്കുക. എട്ട് വോട്ടുകള്‍ നേടി പരീക്കുട്ടി ഇവിടെയും മുന്നിട്ടു. അങ്ങനെ ആകെ മൊത്തം മൂന്ന് അവാര്‍ഡുകള്‍ പരീക്കുട്ടി കൈപ്പിടിയിലാക്കി. അവിടെയും ഇവിടെയും തൊടാതെ നിന്നുള്ള പ്രവൃത്തികളും ഫേക്ക് ആണെന്ന് ബോധ്യപ്പെട്ടതുമെല്ലാം മറ്റ് മല്‍സരാര്‍ത്ഥികളെ പരീക്കുട്ടിക്ക് എതിരെ തിരിച്ചു.
Post Your Comments